രണ്ട് ലക്ഷം രൂപ വിലവരുന്ന ഓര്‍ണമെന്റ്‌സ് മകന് സമ്മാനമായി നല്‍കി നവ്യ നായര്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തില്‍ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നു. സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു രണ്ടാം വരവ് നടത്തിയത്. ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്.

മകന്‍ സായിയുടെ പന്ത്രണ്ടാം ജന്മദിനമാണ് കുടുംബം ഒന്നടങ്കം ആഘോഷിച്ചത്. നവ്യയും ഭര്‍ത്താവും മുന്നില്‍ നിന്ന് കേക്ക് മുറിക്കുകയും മകന്റെ സന്തോഷത്തില്‍ പങ്കെടുക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.
ഇപ്പോഴിതാ, പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് നവ്യ. പിറന്നാള്‍ ആഘോഷത്തെ കുറിച്ച് നവ്യയും മകനുമെല്ലാം വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. നവ്യയുടെ ഒരു കൊച്ചു ഇന്‍ട്രോയോട് കൂടിയാണ് വീഡിയോ തുടങ്ങുന്നത്. ശരിക്കും നവംബര്‍ 22 ണന്‍ അവന്റെ പിറന്നാള്‍. എന്നാല്‍ ആ സമയം അവനു പരീക്ഷ ആയിരുന്നു. അതുകൊണ്ടുതന്നെ കൂട്ടുകാര്‍ക്കൊക്കെ വരാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതാണ് പിന്നെ ശനിയാഴ്ചയിലേക്ക് മാറ്റിയത്. എനിക്ക് ഷൂട്ട് ഉണ്ടായിരുന്നു എന്നാലും ഇതിനു വേണ്ടി ലീവ് എടുത്തു നിന്നതാണ്.

‘ഇത്തവണത്തെ പിറന്നാളിന് എന്ത് ഗിഫ്റ്റ് കിട്ടുമെന്ന് അറിയില്ല. പക്ഷെ ഇത്തവണത്തെ പിറന്നാളും അമ്മയാണ് ഓര്‍ഗനൈസ് ചെയ്യുന്നത്. എനിക്ക് തോന്നുന്നു നരുറ്റൊ തീമില്‍ ആയിരിക്കും പിറന്നാള്‍ ആഘോഷം. പതിനൊന്നാമത്തെ പിറന്നാളിന് കോവിഡ് ഒക്കെ ആയിരുന്നതുകൊണ്ട് ആരെയും വിളിച്ചില്ല, വീഡിയോയും എടുത്തില്ല. അതുകൊണ്ട് വലിയ ആഘോഷം ഒന്നും ഉണ്ടായിരുന്നില്ല. അന്ന് എനിക്ക് ഹാരിപോര്‍ട്ടറിന്റെ തീം ആയിരുന്നു’

‘ആ പിറന്നാളിനും എനിക്ക് ഗിഫ്റ്റ് കിട്ടിയിരുന്നു. പപ്പിയേ ആണ് എനിക്ക് കിട്ടിയത് ബുച്ചി. എന്തായിരിക്കും ഗിഫ്റ്റ് ഇത്തവണ തരുന്നത് എന്ന് അറിയില്ല. കേരളത്തില്‍ വന്ന ശേഷം ആദ്യമായിട്ടാണ് എന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ പോകുന്നത്. അമ്മ ഇത്തവണ കുറെ ഗെയിംസ് ഒക്കെ പ്ലാന്‍ ചെയ്തിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും വലിയ ധാരണ ഇല്ല, നവ്യയും സന്തോഷും മകന് പിറന്നാള്‍ സമ്മാനമായി നല്‍കിയത് പ്ലാറ്റിനം, ബാംഗിള്‍ ടൈപ് ഓര്‍ണമെന്റ് ആണെന്നാണ് സൂചന. ഏകദേശം രണ്ടുലക്ഷത്തോളം വില വരുന്നതാണ് സമ്മാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേരാണ് കാവ്യയെയും കുടുംബത്തെയും ഒരുമിച്ച് കാണുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുന്നത്. സായ്ക്ക് ആശംസകള്‍ നേര്‍ന്നും നിരവധിപേര്‍ കമന്റ് ചെയ്യുന്നുണ്ട്.