
മലയാളികളുടെ പ്രിയപ്പെട്ട താരം നവ്യ നായർ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്. തന്റെ പുതിയ ചിത്രമായ ‘ജാനകി ജാനേ’ യുടെ പ്രദർശനത്തിനെത്തിയ നവ്യ, താരത്തെ ഒരുപാട് നാളായി കാണാൻ കാത്തിരുന്ന ഒരു ആരാധികയുടെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ്. ‘എന്നെ കാണാൻ കാലങ്ങളായി കാത്തിരുന്ന പ്രിയക്കുട്ടി, ഒരുപാട് സ്നേഹം’എന്നാണ് നവ്യ വീഡിയോയ്ക്ക് താഴെ കുറിച്ചിട്ടുള്ളത്. ആരാധികയെ കെട്ടിപ്പിടിക്കുകയും കവിളിൽ ഉമ്മ കൊടുക്കുകയും ചെയ്യുകയാണ് നവ്യ.
ഈ സ്നേഹത്തിന് നന്ദി എന്നാണ് നവ്യ മറുപടിയായി പറയുന്നത്. ‘ആ ഫാൻ ഗേളിനു എവിടെയൊക്കെയോ ഒരു ബാലാമണി ലുക്കുണ്ട്….’ ആ താങ്ക്യൂ പറയുന്നത് ഒക്കെ, എനിക്കും കാണാൻ പറ്റി നവ്യ കുട്ടിയെ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.ആരാധികയും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നു. ചേച്ചി നന്ദി, ഒത്തിരി ഇഷ്ട്ടാണ് എനിക്ക് കണ്ണ് നിറച്ചു കാണാൻ പോലും പറ്റിയില്ല. എന്നാലും മരിച്ചാലും മറക്കാത്ത ഓർമകളിൽ ഒന്നായിരിക്കും എനിക്കിത്. എന്റെ സന്തോഷ നിമിഷം എന്നാണ് ആരാധിക കുറിച്ചിരിക്കുന്നത്.
അനീഷ് ഉപാസനയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ജാനകി ജാനേ. സൈജു കുറുപ്പാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷഗത്തിൽ അഭിനയിക്കുന്നത്. അമ്മാവനായ കെ.മധു സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അഴകിയ തീയെ എന്ന ചിത്രത്തിലൂടെ തമിഴിലും നവ്യ അരങ്ങേറ്റം കുറിച്ചു. 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധ നേടിയിരുന്നു. ഇതിലെ അഭിനയത്തിനാണ് നവ്യക്ക് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിക്കുന്നത്.