അമ്മ ശരിക്കും ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോയെന്നാണ് കേക്ക് കണ്ട് മകൻ ചോദിച്ചു- നവ്യ നായർ

നവ്യ നായരുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. ​ഗുരൂവായൂരമ്പല നടയിൽ പതിവുപോലെ പിറന്നാൾ ദിനത്തിൽ നവ്യ എത്തിയിരുന്നു. എല്ലാത്തവണയും മകനാണ് പിറന്നാൾ കേക്കൊരുക്കുന്നത്. ഇത്തവണ മകന്റെ സർപ്രൈസ് കൂടാതെ തന്നെ മറ്റൊരു കേക്ക് കൂടി നവ്യക്ക് കിട്ടി. ഇത് കണ്ട് അമ്പരന്നിരിക്കുകയാണ് സായ്.

നവ്യ അഭിനയിച്ച ചിത്രങ്ങളുടെ സ്റ്റിൽസ് ചേർത്തുവച്ചതായിരുന്നു കേക്ക് തയ്യാറാക്കിയത്. ബിസ്‌കോഫ്‌, പ്രാലിൻ ചോക്ലേറ്റ് എന്നിവ ചേർത്തതായിരുന്നു ഈ സ്‌പെഷൽ കേക്ക്. ഫിലിം റീൽ പോലെ ഒരുക്കിയ കേക്കിന്റെ വിവിധ വശങ്ങൾ കാട്ടിത്തരുന്ന വീഡിയോ സഹിതമാണ് നവ്യ പോസ്റ്റ് ചെയ്തത്. ‘അമ്മ ശരിക്കും ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?’ എന്നായിരുന്നു കേക്ക് കണ്ട സായ് ചോദിച്ചതെന്നും നവ്യ കുറിച്ചു

 

View this post on Instagram

 

A post shared by Navya Nair (@navyanair143)

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്. വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. വിവാഹ ശേഷം നടി തിരികെ എത്തിയത് സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. എന്നാൽ വേണ്ടത്ര വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല.