ഞാൻ ​ഗർഭിണിയാണെന്ന് പലരും പറഞ്ഞു, എന്നിട്ട് ആ കുട്ടികളൊക്കെ എവിടെ -നസ്രിയ

സൂപ്പർ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം ബാലതാരമായാണ് നസ്രിയ നസീം അഭിനയജീവിതം തുടങ്ങിയത്. അവതാരകയായും നസ്രിയ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. പളുങ്ക്, ഒരു നാൾ വരും എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത് യുവ എന്ന മ്യൂസിക് വീഡിയോയിലെ പ്രകടനമാണ് നസ്രിയയെ പോപ്പുലർ ആക്കിയത്. തുടർന്ന് “മാഡ് ഡാഡ്” എന്ന സിനിമയിൽ ആദ്യമായി നായികാവേഷം ചെയ്തു. യുവ മ്യൂസിക് വീഡിയോ ടീമിന്റെ,തമിഴിലും മലയാളത്തിലും ഒരേ സമയം നിർമ്മിച്ച “നേരം” എന്ന സിനിമയിലൂടെ നായികയായി തമിഴ് സിനിമയിലും അരങ്ങേറി. “നയ്യാണ്ടി”, “രാജാറാണി” തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ മുന് നിര നായകന്മാരുടെ നായികയായി അഭിനയിയ്ക്കാനുള്ള അവസരവും നസ്രിയയ്ക്ക് ലഭിച്ചു.

ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പിന്നീട് കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി. താൻ ​ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ ഇടയ്ക്കിടെ വരാറുണ്ടായിരുന്നെന്ന് പറയുകയാണ് താരം. എന്റെ ആ മക്കളൊക്കെ എവിടെ പോയി എന്ന് അറിയില്ലെന്നും നസ്രിയ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

വിവാഹശേഷം എനിക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഞാനിപ്പോഴും പണ്ടത്തെ പോലെ നിറുത്താതെ സംസാരിക്കും. ഞാനില്ലാത്തപ്പോള്‍ നീ ഒറ്റയ്ക്ക് സംസാരിക്കാറുണ്ടോയെന്ന് ചോദിച്ച് എന്നെ എപ്പോഴും കളിയാക്കും. ഞാന്‍ അഭിനയിക്കാതിരുന്നാലോ റോമാന്റിക് റോളുകള്‍ ചെയ്യാതിരുന്നാലോ ഷാനു പറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിക്കപ്പെടുമോ എന്ന സംശയവും ഷാനുവിനുണ്ടായിരുന്നെന്നും നസ്രിയ പറഞ്ഞു.

പൃഥ്വിരാജിനെക്കുറിച്ച് നസ്രിയ പറയുന്നതിങ്ങനെ.. എനിക്ക് ഒരു പരിചയവുമില്ലാത്ത നടനാണ് പൃഥ്വിരാജ്. കൂടെ യില്‍ അഭിനയിച്ചപ്പോൾ ഞങ്ങള്‍ പരിചയമായി. ഇപ്പോള്‍ ശരിക്കും എന്റെ സഹോദരനെ പോലെയാണ്. അദ്ദേഹത്തെ അടുത്ത് പരിചയപ്പെട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ട് പോയി. എല്ലാ വിഷയത്തിലും നിലപാടുകളുള്ള കണിശക്കാരനായ ഒരു അഭിനേതാവ് എന്നത് മാത്രമായിരുന്നു പൃഥ്വിയെ കുറിച്ചുള്ള എന്റെ ധാരണ. പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ വളരെ നിഷ്‌കളങ്കനായ തികച്ചും സാധാരണക്കാരനായ ഒരാളാണ് പൃഥ്വി.