ഫഹദ് പറയുന്നതൊന്നും തനിക്ക് മനസ്സിലാകുന്നില്ലെന്ന് നസ്രിയ

മലയാളികളുടെ പ്രീയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് നസ്രിയ പങ്കുവെച്ച പുതിയ ചിത്രമാണ്. എന്തോ കേട്ടുകൊണ്ട് അന്തം വിട്ട് ഇരിക്കുകയാണ് നസ്രിയ‌യും വളർത്തുനായ ഓറിയോയും.

ആ ഇരിപ്പിനുള്ള കാരണമാണ് ആരാധകരേയും താരത്തിന്റെ സുഹൃത്തുക്കളേയും ചിരിപ്പിക്കുന്നത്. ഫഹദ് ഫാസിൽ; ഞങ്ങൾക്ക് മനസിലാകാത്ത എന്തോ കാര്യം പറയുന്നു… അപ്പോൾ ഞങ്ങൾ- എന്ന അടിക്കുറിപ്പിലാണ് ചിത്രം. ഇരുവരുടേയും ഇരിപ്പ് എന്തായാവും വൈറലാവുകയാണ്. നിരവധി താരങ്ങളാണ് പോസ്റ്റിൽ കമന്റ് ചെയ്തിരിക്കുന്നത്. പാർവതി, അനുപമ പരമേശ്വരൻ, റോഷൻ മാത്യു, ഫർഹാൻ ഫാസിൽ, സഞ്ജു ശിവറാം, സയനോര ഫിലിപ്പ് എന്നിവർ കമന്റ് ചെയ്തിട്ടുണ്ട്.

സൂപ്പർ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം ബാലതാരമായാണ് നസ്രിയമുന്നിലെത്തിയിരുന്നു നസീം അഭിനയജീവിതം തുടങ്ങിയത്. അവതാരകയായും നസ്രിയ പ്രേക്ഷകർക്ക് . പളുങ്ക്, ഒരു നാൾ വരും എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷമാണ് കൈകാര്യം ചെയ്തത് യുവ എന്ന മ്യൂസിക് വീഡിയോയിലെ പ്രകടനമാണ് നസ്രിയയെ പോപ്പുലർ ആക്കിയത്. തുടർന്ന് “മാഡ് ഡാഡ്” എന്ന സിനിമയിൽ ആദ്യമായി നായികാവേഷം ചെയ്തു. യുവ മ്യൂസിക് വീഡിയോ ടീമിന്റെ,തമിഴിലും മലയാളത്തിലും ഒരേ സമയം നിർമ്മിച്ച “നേരം” എന്ന സിനിമയിലൂടെ നായികയായി തമിഴ് സിനിമയിലും അരങ്ങേറി. “നയ്യാണ്ടി”, “രാജാറാണി” തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ മുന് നിര നായകന്മാരുടെ നായികയായി അഭിനയിയ്ക്കാനുള്ള അവസരവും നസ്രിയയ്ക്ക് ലഭിച്ചു.

 

View this post on Instagram

 

Fahadh Faasil: talking about something we don’t understand….. Us:????

A post shared by Nazriya Nazim Fahadh (@nazriyafahadh) on

യുവ മ്യൂസിക് വീഡിയോ ടീമിന്റെ,തമിഴിലും മലയാളത്തിലും ഒരേ സമയം നിർമ്മിച്ച “നേരം” എന്ന സിനിമയിലൂടെ നായികയായി തമിഴ് സിനിമയിലും അരങ്ങേറി. “നയ്യാണ്ടി”, “രാജാറാണി” തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ മുന് നിര നായകന്മാരുടെ നായികയായി അഭിനയിയ്ക്കാനുള്ള അവസരവും നസ്രിയയ്ക്ക് ലഭിച്ചു. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പിന്നീട് കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.

ചലച്ചിത്രസംവിധായകൻ ഫാസിലിന്റെ മകനായ ഫഹദ്, ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്കു കടന്നുവന്നത്. 2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2013- ലെ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. നസ്രിയ നസീമുമായി 21 ഓഗസ്റ്റ് 2014ൽ വിവാഹിതരായി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.