മകളെ ആരാധകർക്ക് പരിചയപ്പടുത്തി നീരജ് മാധവ്

മലയാളികളുടെ പ്രിയ താരമാണ് നീരജ് മാധവ്. 2013ൽ പുറത്തിറങ്ങിയ ബഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് മാധവ് സിനിമ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് മെമ്മറീസ്, ദൃശ്യം, സപ്തമശ്രീ തസ്‌കരഹ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. നീരജിന്റേതായി അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രം ഗൗതമന്റെ രഥം ആണ്.

കഴിഞ്ഞ മാസമാണ് നീരജ് മാധവിനും ഭാര്യ ദീപ്തിക്കും ഒരു പെൺകുഞ്ഞ് പിറന്നത്. 2018ലാണ് ഇരുവരും വിവാഹിതർ ആവുന്നത്. ഏറെ കാലത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. ഇപ്പോളിതാ കുഞ്ഞിന്റെ മുഖം ആരാധകർക്കായി പങ്കുവെക്കുകയാണ് താരം. . നൂലുകെട്ട് ചടങ്ങിന് എടുത്ത ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് ഫോട്ടോകൾക്ക് താഴെ കമന്റുമായെത്തുന്നത്.

അഭിനേതാവ് എന്നതിൽ ഉപരി മികച്ച ഒരു ഡാൻസറുമാണ് നീരജ്. അടുത്തിടെ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റ് ആയത് നീരജ് സ്വന്തമായി എഴുതി പാടിയ റാപ് സോംഗുകളായിരുന്നു. ആദ്യം പുറത്തിറങ്ങിയ ‘പണിപാളി’ എന്ന റാപ്പ് ഗാനം ഏറെ ഹിറ്റായിരുന്നു. നീരജിന്റെ ‘പണിപാളി’ റാപ്പിന് നിരവധി കവർ വെർഷനുകളും പാരഡികളും വന്നതോടെ സംഭവം സൂപ്പർ ഹിറ്റായി.