പ്രിയ ഗായിക നേഹ കക്കറിന് വിവാഹം, മെഹന്തി ചിത്രങ്ങൾ പുറത്ത്, ലെഹങ്കയുടെ വിലകേട്ട് ഞെട്ടി ആരാധകർ

ബോളിവുഡ് പ്രിയപ്പെട്ട ഗായിക നേഹ കക്കറിന് വിവാഹം. വിവാഹിതയാകാന്‍ പോകുന്നുവെന്ന സന്തോഷം ദിവസങ്ങൾക്കു മുമ്പാണ് നേഹ തന്റെ ആരാധകരുമായി പങ്കുവച്ചത്. ഈ വരുന്ന 26നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നു. പഞ്ചാബി ഗായകനും റിയാലിറ്റി ഷോകളിലുടെ ശ്രദ്ധേയനായ രോഹൻ പ്രീത് സിംഗ് ആണ് വരൻ.

വിവാഹത്തിന് മുന്നോടിയായുള്ള ഹാൽദി ചടങ്ങിന്‍റെ ചിത്രങ്ങൾക്ക് പിന്നാലെ ഇപ്പോഴിതാ മെഹന്തി ചടങ്ങിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍
ഇതിനോടകം വൈറലായി . നേഹ തന്നെയാണ് ചിത്രങ്ങൾ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

നേഹയും രോഹനും പച്ച നിറത്തിലുള്ള വസ്ത്രങ്ങളിലാണ് മെഹന്തി ചടങ്ങില്‍ തിളങ്ങിയത്. അനിത ഡോഗ്രേ ഡിസൈന്‍ ചെയ്ത പച്ച ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് നേഹ. 75000 രൂപയാണ് ഈ ലെഹങ്കയുടെ വില. പച്ച നിറത്തിലുള്ള ചോക്കറും നേഹ ധരിച്ചിട്ടുണ്ട്.

വിവാഹത്തിന് മുന്നോടിയായി നടത്തുന്ന ‘ഹല്‍ദി’ ചടങ്ങിന്റെ ചിത്രങ്ങളെല്ലാം വലിയ ആരവത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തുത്. ഇതിന് തൊട്ടുപിന്നാലെയാണ് മെഹന്തി ചടങ്ങിന്‍റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.