വേലക്കാരിയായി ജോലി ചെയ്താണ് ഞാൻ പഠനത്തിനുള്ള പണം സമ്പാദിച്ചത്- നേഹ സക്സേന

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോൾ, കസബ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് പ്രീയങ്കരിയായ നടിയാണ് നേഹ സക്സേന. അതേസമയം താരം അന്യഭാഷ ചിത്രങ്ങളിലും തിളങ്ങുകയാണ്. തുളു ഭാഷയിലെ ‘റിക്ഷ ഡ്രൈവര്‍’ എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. അതില്‍ തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു. ബെംഗളൂരു ലീല പാലസില്‍ ജോലി ചെയ്യുമ്പോഴാണ് മോഡലിങ് സിനിമാ മോഹം തലയ്ക്കു പിടിച്ചത്.

തന്റെ ബാല്യകാലത്തെക്കുറിച്ച് നേഹ നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.. അച്ഛനെ ഒന്ന് കാണാൻ പോലും അവസരം നല്കാതെയായിരുന്നു വിധിയുടെ വിളയാട്ടം. കുടുംബനാഥന്മാരാരും ഇല്ലാത്ത വീട്ടിൽ അമ്മയായിരുന്നു നേഹയുടെ ശക്തി.ബാല്യത്തിൽ ഭക്ഷണം വാങ്ങാൻ പണം ഇല്ലാതിരുന്ന ഒൻപതു ദിവസങ്ങൾ അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞതും നേഹ ഓർക്കുന്നു. എന്നാലും ആരോടും കൈനീട്ടരുതെന്നായിരുന്നു അമ്മയുടെ ഉപദേശം.വളർന്നതിൽ പിന്നെ ആ അമ്മക്ക് എല്ലാം നേടിക്കൊടുക്കുന്നതിലായിരുന്നു നേഹയുടെ സന്തോഷം.

എ​​​ന്റെ​​​ ​​​പ​​​ഠ​​​ന​​​ത്തി​​​നും​​​ ​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നു​​​മൊ​​​ക്കെ​​​ ​​​വേ​​​ണ്ടി​​​ ​​​അ​​​മ്മ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ക​​​ഷ്ട​​​പ്പാ​​​ടു​​​ക​​​ള്‍​​​ ​​​സ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ണ്ട് ​​​ബോ​​​ര്‍​​​ഡ് ​​​എ​​​ക്‌​​​സാ​​​മി​​​നു​​​ള്ള​​​ ​​​ഹാ​​​ള്‍​​​ടി​​​ക്ക​​​റ്റ് ​​​വാ​​​ങ്ങാ​​​ന്‍​​​ ​​​മു​​​ന്നൂ​​​റ് ​​​രൂ​​​പ​​​പോ​​​ലും​​​ ​​​എ​​​ന്റെ​​​ ​​​കൈ​​​യി​​​ലി​​​ല്ലാ​​​ത്ത​​​ ​​​സ​​​മ​​​യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ബോ​​​ര്‍​​​ഡ് ​​​എ​​​ക്സാം​​​ ​​​എ​​​ഴു​​​തി​​​യി​​​ല്ലെ​​​ങ്കി​​​ല്‍​​​ ​​​എ​​​ന്റെ​​​ ​​​ഒ​​​രു​​​ ​​​വ​​​ര്‍​​​ഷം​​​ ​​​പോ​​​കും.​​​ഞാ​​​നൊ​​​രു​​​ ​​​വീ​​​ട്ടി​​​ല്‍​​​ ​​​വേ​​​ല​​​ക്കാ​​​രി​​​യാ​​​യി​​​ ​​​ജോ​​​ലി​​​ ​​​ചെ​​​യ്താ​​​ണ് ​​​ആ​​​ ​​​പ​​​ണം​​​ ​​​സ്വ​​​രൂ​​​പി​​​ച്ച​​​ത് എന്ന് നേഹ വ്യക്തമാക്കുകയും ചെയ്‌തു. മകൾ നടിയാവുന്നതിൽ അമ്മക്ക് താൽപ്പര്യം ഇല്ലായിരുന്നു. അമ്മ അറിയാതെ മോഡലിംഗ് ചെയ്തായിരുന്നു നേഹയുടെ തുടക്കം.അന്ന് സഹിച്ചതൊക്കെയുമാണ് തന്നെ ജീവിതത്തിൽ ഇക്കാണുന്ന നിലയിൽ എത്തിച്ചതെന്നും നേഹ പറയുന്നു.