ന്യൂസിലന്റ് പ്രധാനമന്ത്രിയെപ്പോലെ, സ്റ്റാലിനെപ്പോലെ വിഡി സതീശനും; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

ജനങ്ങള്‍ക്കൊപ്പമാണ് ഭരണാധികാരികള്‍ നില്‍ക്കേണ്ടത് എന്ന വസ്തുത വിളിച്ചോതിയ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. വിഡി സതീശന്റെ മകള്‍ക്കൊപ്പം എന്ന ക്യാംപയിന്‍ സംബന്ധിച്ച് നെവില്‍ കെ സജി എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസം മരണപ്പെട്ട മൊഫിയയുടെ കോളേജില്‍ വെച്ചാണ് മകള്‍ക്കൊപ്പം ക്യാംപയിനിന്റെ സെക്കന്‍ഡ് എഡിഷന്‍ ആരംഭിക്കുന്നത്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയേയും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനേയും വിഡി സതീശനെയും താരതമ്യപ്പെടുത്തിയാണ് ഫേസ്ബുക്ക് പോസ്റ്റ്

നെവിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ന്യൂസിലാൻഡിൽ ന്യൂനപക്ഷങ്ങളെ തീവ്രവാദികൾ വെടിവെച്ചു കൊന്നപ്പോൾ ന്യൂസിലണ്ട് പ്രധാനമന്ത്രി ജസിന്താ ആർഡൻ പിറ്റേന്ന് പാർലമെന്റിൽ എത്തിയത് പർദ്ദ ധരിച്ചായിരുന്നു അവരുടെ വേദനയിലും ദുഖത്തിലും പങ്കു ചേരുന്നു എന്ന് പറയാതെ പറഞ്ഞു ആ ധീര ഭരണാധികാരി. നമ്മുടെ തൊട്ടയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ സൂര്യയുടെ ജയ് ഭിം എന്ന സിനിമ പുറത്തിറങ്ങിയപ്പോൾ അതിൽ പ്രതിപാദിച്ചിരിക്കുന്ന ഇരുളർ എന്ന ആദിവാസി വംശജർ അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ട്‌ അവരെ ചെങ്ങൽപേട്ടയിൽ ചെന്ന് നേരിട്ട് കണ്ട്‌ അവരോടൊപ്പം സമയം ചിലവഴിച്ചു 4.5 കോടി രൂപ സാഹയദനം നൽകി തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ
മുകളിൽ പറഞ്ഞിരിക്കുന്നതെല്ലാം വിവിധ സ്ഥലങ്ങളിൽ അവിടുത്തെ ഭരണാധികാരികൾ ഒരു സമൂഹം അനുഭവിക്കുന്ന അടിച്ചമർത്തലുകളിൽ അവർക്കൊപ്പം നിന്നതിന്റെ ഉദാഹരണങ്ങൾ ആണ്.
കേരളത്തിൽ ഈയടുത്ത കാലത്ത് സ്ത്രീ സമൂഹത്തിനുണ്ടായ നിരന്തരമായ പീഡനങ്ങൾ, മരണങ്ങൾ ഇതെല്ലാം കേരളത്തിന്റെ ഭരണാധികാരിയെ എന്തുകൊണ്ട് പ്രതീക്കാത്മകമായ ജനങ്ങളെ ബോധവൽക്കരിക്കുന്ന ഒപ്പം നിൽക്കുന്ന പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നില്ല എന്നത് പൊതു സമൂഹം ചിന്തിക്കേണ്ട വിഷയമാണ്.
ഇവിടെയാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ആ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ന്യൂസിലണ്ടിൽ പ്രധാനമന്ത്രി ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രതീകമായതു പോലെ തമിഴ് നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിൻ ഇരുളർ വിഭാഗത്തിലെ ആളുകളെ കുടിലിൽ സന്ദർശിച്ചു അവർക്കൊപ്പം ആഹാരം കഴിച്ചു അവരോടു സംസാരിച്ചു അവരുടെ ശബ്ദമായത് പോലെ കേരളത്തിലെ പീഡനങ്ങൾ അനുഭവിക്കുന്ന സ്ത്രീകളുടെ കുട്ടികളുടെ ശബ്ദമാകാൻ ക്യാമ്പസുകളിലേക്കെത്തുന്നു.