പ്രവാസികളുടെ നേതൃത്വത്തില്‍ നവ സ്വതന്ത്ര ദേശീയ രാഷ്ട്രീയ പാര്‍ട്ടി, ഇന്ത്യയിലെ മുന്നണി സമവാക്യങ്ങള്‍ക്ക് വെല്ലുവിളി

തിരുവനന്തപുരം : രാജ്യത്തെ മുന്നണികളുടെ ജനാധിപത്യവിരുദ്ധ അവസര വാദ രാഷ്ട്രീയത്തിന് ബദലായി പ്രവാസികളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാനത്ത് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നു. സ്വയംപര്യാപ്ത നവകേരളം പ്രവാസികളിലൂടെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കേരള പ്രവാസി അസോ സിയേഷന്റെ രാഷ്ട്രീയ രം ഗപ്രവേശം. കേരള പ്രവാസി അസോസിയേഷന്‍ (കെ പി എ) എന്ന നാമധേയത്തിലാണ് തിരഞ്ഞടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് അനുമതി നല്‍കി യിരിക്കുന്നത്.

കേരളത്തിലെ പൊതുജനങ്ങളുമായി ബന്ധപ്പെട്ട് പ്രവാസി ക്ഷേമം, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം, കാര്‍ഷികം, മത്സ്യ വികസനം ക്ഷീരവികസനം, പരിസ്ഥിതി സംരക്ഷണം, ഇന്‍ഷ്വറന്‍സ് പരിരക്ഷ, തൊഴില്‍ ഇല്ലായ്മ നിര്‍മാര്‍ജനം അടക്കം 36 മേഖലക ളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ തുടര്‍ പ്രവര്‍ത്തനങ്ങളെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ഭരണകൂടങ്ങള്‍ക്ക് മുന്നില്‍ സമ്മര്‍ദ്ദ ശക്തിയായി മാറാന്‍ ഈ വര്‍ഷം പിറവിയെടുത്ത രാഷ്ട്രീയ പാര്‍ട്ടിക്ക് കഴിയുമെന്നാണ് ഭാരവാഹികളുടെ പ്രതീക്ഷ.

വിവിധ രാഷ്ട്രീയ കക്ഷികളുടെ ആ ശയങ്ങളില്‍ വിശ്വസിച്ച് വരുന്ന ലക്ഷണക്കിന് പ്രവാസി സമൂഹം തങ്ങളോട് രാഷ്ട്രീയ പാര്‍ട്ടികളും ഭരണ കൂടങ്ങളും തുടരുന്ന അവഗണനയില്‍ മനംനൊന്താണ് തനിച്ച് കരുത്ത് കാട്ടാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. 60 വയസ് കഴിഞ്ഞ പ്രവാസി മുന്‍ പ്രവാസികള്‍ക്ക് കൂടി Norka ക്ഷേമനിധിയില്‍ അംഗത്വം കൊടുത്ത് അവര്‍ക്കും പെന്‍ഷന്‍ നല്‍കണമെന്ന് 07-08-2020 ല്‍ ഹൈ കോടതി വിധി വരികയും രണ്ടു മാസത്തിനുള്ളില്‍ ഇതിന് പരിഹാരം കാണണമെന്ന് ഹൈ കോടതി താക്കീത് കൊടു ത്തിട്ട് രണ്ടു മാസം എന്നത് എത്ര മാസങ്ങള്‍ കഴിഞ്ഞെന്ന് എടുത്തു പറയേണ്ടതുണ്ടോ ? ഇതു വരെ കോടതി വിധി പോലും മാനിച്ചോ? ഇങ്ങനെയുള്ള പ്രവാസി ജനവിരുദ്ധ ധാര്‍ഢ്യ ഭരണ ചട്ടങ്ങള്‍ എന്ന ചിറ്റമ്മ നയങ്ങള്‍ മാറ്റിയെടുത്ത് ഒരു നവകേരളം സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെയെന്ന കെ.പി.എ യുടെ നന്മ നിറഞ്ഞ ആശയം KPA യിലൂടെ സാക്ഷാത്ക്കരിക്കും എന്ന് എല്ലാ പൊതുജന സമ്യൂഹത്തിനും കേരളത്തിന് പുറത്തു ജീവിക്കുന്ന അന്യ രാജ്യങ്ങളില്‍ തൊഴില്‍ തേടി പോയി സ്വയം തൊഴില്‍ കണ്ടെത്തിയ എല്ലാ കേരള,ഇന്ത്യന്‍ ജനസമൂഹങ്ങളും ആത്മവിശ്വാശത്തോടെ പ്രതീക്ഷയിലായാണ്.