പുതിയ പാർലിമെന്റ് നരേന്ദ്ര മോദി ഉല്ഘാടനം ചെയ്യും, ബങ്കറുകൾ മുതൽ മോദിയുടെ വസതിയിലേക്ക് തുരങ്കങ്ങൾ വരെ

ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.ലോകത്തേ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനു ലോകത്തേ ഏറ്റവും വലിയ പാർലിമെന്റ് മന്ദിരം എന്ന് ഇന്ത്യയുടെ പേരിൽ ഇനി അറിയപ്പെടും.യുദ്ധമോ ഭീകരാക്രമണമോ വന്നാൽ അംഗങ്ങൾക്ക് രക്ഷപെടാനു ബങ്കറുകൾ മുതൽ പുതിയ പാർലിമെന്റിൽ നിന്നും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എത്താൻ ഭൂഗർഭ തുരങ്കങ്ങൾ വരെയുണ്ട്.

മെയ് അവസാന വാരം പ്രധാനമന്ത്രി തന്റെ സർക്കാരിന്റെ ഒമ്പതാം വാർഷികം പ്രമാണിച്ച് ആയിരിക്കും അമ്പരപ്പിക്കുന്ന ഈ മന്ദിരം തുറന്ന് നല്കുക. 2014 മെയ് 26 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തത്.അതായത് 9 വർഷം മുമ്പ്.970 കോടി രൂപ ചെലവിൽ നിർമിച്ച നാലു നില കെട്ടിടത്തിൽ 1,224 എംപിമാരെ ഉൾകൊള്ളിക്കാൻ കഴിയും. അതായത് ഭാവിയിൽ ജന സഖ്യാ അടിസ്ഥാനത്തിൽ എം പി മാരുടെ എണ്ണം കൂടിയാലും പുതിയ പാർലിമെന്റിൽ സൗകര്യം ഉണ്ടാകും.ഇന്ത്യയുടെ ജനാധിപത്യ പൈതൃകം, ഡൈനിംഗ് ഏരിയകൾ, വിശാലമായ പാർക്കിംഗ് സ്ഥലം എന്നിവ മന്ദിരത്തിന്റെ പ്രത്യേകതയാണ്‌. ഒരു വലിയ ഭരണഘടനാ ഹാളും ഇവിടെയുണ്ട്.നൂറ്റാണ്ട് പഴക്കം ഉള്ള ബ്രിട്ടീഷ് നിർമ്മിതവും പാശ്ചാത്യ റോമൻ ശൈലിയിൽ ഉള്ളതുമായ പഴയ പാർലിമെന്റിൽ നിന്നും ഇന്ത്യൻ വാസ്തു ശില്പ രീതിയിലും കലാ രൂപത്തിലും വാസ്തു പ്രകാരവും പണിതതാണ്‌ പുതിയ മന്ദിരം. ഇന്ത്യക്കാർ ഇന്ത്യക്ക് വേണ്ടി നിർമ്മിക്കുന്ന ജനാധിപത്യത്തിന്റെ പരമ മായ ഉന്നത വേദി കുടിയാവുകയാണ്‌ പുതിയ പാർലിമെന്റ് മന്ദിരം.

ഉല്ഘാടന ദിനത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി രൂപകൽപന ചെയ്ത പുതിയ രീതിയിൽ ആയിരിക്കും അലങ്കാരങ്ങൾ.പുതിയ ഘടനയിൽ മൂന്ന് വാതിലുകളാണുള്ളത് – ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ, കൂടാതെ എംപിമാർക്കും വിഐപികൾക്കും സന്ദർശകർക്കും വെവ്വേറെ എൻട്രികൾ, ഉദ്യോഗസ്ഥർ പറഞ്ഞു.2020 ഡിസംബറിൽ പ്രധാനമന്ത്രി മോദിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിട്ടത്.2 വർഷവും 5 മാസവും കൊണ്ട് ലോകത്തിലേ തന്നെ വലിയ പാർലിമെന്റ് എന്ന യാഥാർഥ്യം ഇന്ത്യ പണി തീർത്തു. ഇത്ര ചുരുങ്ങിയ കാലയളവിൽ മഹാ നിർമ്മിതി എന്നത് കൂടി ചരിത്രമാവുകയാണ്‌. ഇന്ത്യയുടെ പാർലമെന്റ് മന്ദിരമാണ് സൻസദ് ഭവൻ എന്ന പേരിൽ അറിയപ്പെടും.ന്യൂഡെൽഹിയിലെ സൻസദ് മാർഗ്ഗിലാണ് സൻസദ് ഭവൻ സ്ഥിതിചെയ്യുന്നത്. രാഷ്ട്രപതി ഭവനിൽ നിന്ന് 750 മീറ്റർ അകലെയുള്ള സെൻട്രൽ വിസ്ത കടക്കുന്ന സൻസാദ് മാർഗിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇന്ത്യാ ഗേറ്റ്, യുദ്ധസ്മാരകം, പ്രധാനമന്ത്രിയുടെ ഓഫീസ്, താമസസ്ഥലം, മന്ത്രാലയ കെട്ടിടങ്ങൾ, ഇന്ത്യൻ സർക്കാരിന്റെ മറ്റ് അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകൾ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു.

പഴയ പാർലിമെന്റിന്റെ ചരിത്രം

ഒരു നൂറ്റാണ്ട് പഴക്കം ഉള്ള പഴയ പാർലിമെന്റിന്റെ ചരിത്രം ഇങ്ങിനെ… ബ്രിട്ടീഷ് ആർക്കിടെക്റ്റുകളായ സർ എഡ്വിൻ ലുട്ട്യൻസും സർ ഹെർബർട്ട് ബേക്കറും ചേർന്നാണ് 1912-1913 ൽ ബ്രിട്ടീഷ് ഇന്ത്യയ്ക്കായി ഒരു പുതിയ ഭരണ തലസ്ഥാന നഗരം നിർമ്മിക്കാനുള്ള വിശാലമായ ഉത്തരവിന്റെ ഭാഗമായി ഇത് രൂപകൽപ്പന ചെയ്തത്. പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം 1921 ൽ ആരംഭിക്കുകയും 1927 ൽ പൂർത്തീകരിക്കുകയും ചെയ്തു. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് 1927 ജനുവരി 18 ന് ഇന്ത്യൻ വൈസ്രോയി പ്രഭു ഇർവിൻ പ്രഭു നിർവഹിച്ചു. കേന്ദ്ര നിയമസഭയുടെ മൂന്നാമത്തെ സെഷൻ 1927 ജനുവരി 19 ന് ഈ മന്ദിരത്തിൽ നടന്നു. ന്യൂഡൽഹിയിൽ 2.43 ഹെക്ടർ സ്ഥലത്താണു നിലവിലുള്ള പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയിലാണു നിർമിതി. വരാന്തയ്ക്കു ചുറ്റുമുള്ള 144 തൂണുകൾ മന്ദിരത്തിന്റെ മോടി കൂട്ടുന്നു. 12 കവാടങ്ങളുണ്ട്. കെട്ടിടത്തിന്റെ നടുക്കാണു വൃത്താകൃതിയിലുള്ള സെൻട്രൽ ഹാൾ. ഈ ഹാളിൽ ഒരേ രീതിയിലുള്ള 3 ചേംബറുകളുണ്ട്. ഒന്ന് ലോക്സഭയും മറ്റൊന്നു രാജ്യസഭയുമാണ്. മൂന്നാമത്തേത് ലൈബ്രറി.ഇതിനു ചുറ്റും വലിയ ഉദ്യാനവും സ്ഥിതിചെയ്യുന്നു.

20000 കോടിയുടെ വമ്പൻ പദ്ധതി പൂർത്തിയാകുന്നു

പഴയ പാർലിമെന്റിന്റെ മേല്ക്കുര പല തവണ പുതുക്കി പണിതിരുന്നു. ചോർച്ചയായിരുന്നു വിഷയം.ദുർബലതയും ആശങ്കയും കാരണം 2010 കളുടെ തുടക്കത്തിൽ പാർലമെന്റ് മന്ദിരം മാറ്റിസ്ഥാപിക്കുന്നതിനുള്ള പുതിയ പാർലമെന്റ് കെട്ടിടത്തിനുള്ള നിർദേശങ്ങൾ ഉയർന്നുവന്നു.പുതിയ പാർലിമെന്റിനോടനുബന്ധിച്ച് സെൻ ട്രൽ വിസ്ത എന്ന മഹാ നിർമ്മിതിയും നറ്റന്നു വരുന്നു. 10 മന്ദിരം. അതിൽ 51 കേന്ദ്രസർക്കാർ വകുപ്പുകളിലെ 51,000 ജീവനക്കാർ. ഇവർക്കായി എല്ലാ മന്ദിരങ്ങളെയും ബന്ധിപ്പിക്കുന്ന പ്രത്യേക ഭൂഗർഭ മെട്രോ പാത. അത്യാധുനിക സൗകര്യങ്ങളും കോൺഫറൻസ് സെന്ററുകളും ലാൻഡ്സ്കേപ് ലോൺസും എല്ലാം ഉൾപ്പെടുന്ന സംവിധാനം. മുതൽമുടക്ക് 20,000 കോടി രൂപയിലേറെ വരുമെന്ന് കണക്കു കൂട്ടുന്നു.

ആണവ യുദ്ധം വന്നാലും ഇന്ത്യയുടെ ഭരണത്തേ തൊടാനാവില്ല

നോർത്ത്–സൗത്ത് ബ്ലോക്കുകൾ ഉൾപ്പെടുന്ന നിലവിലെ ഭരണകേന്ദ്രത്തിനു പകരം കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്ന സെൻട്രൽ വിസ്ത പദ്ധതി ഇതൊക്കെയാണ്. പാർലമെന്റ് മന്ദിരം മാത്രമല്ല, പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള അണ്ടർ ഗ്രൗണ്ട് ടണൽ, പുതിയ സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയെല്ലാം ഉൾപ്പെടുന്നു.ആണവ ബോംബിനേ പോലും പ്രതിരോധിക്കാൻ കഴിയുന്ന ബങ്കറുകളും പ്രത്യേകതയാണ്‌. പുതിയ പാർലിമെന്റ് മന്ദിരത്തിൽ നിന്നും അടിയന്തിര സാഹചര്യം ഉണ്ടായാൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് എത്താനാണ്‌ ഭൂഗർഭ അറ ഉള്ളത്.ഇന്ത്യൻ പാർലിമെന്റ് 2001 ഡിസംബർ 13 ന് പാർലമെന്റ് മന്ദിരം അഞ്ച് ലഷ്കർ-ഇ-തായ്ബ, ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികൾ ആക്രമിച്ചു. ആക്രമണകാരികൾക്കെല്ലാം പുറമേ ആറ് സൈനികരും ഒരു സിവിലിയനും കൊല്ലപ്പെട്ടു.ആ ആക്രമണത്തിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ്‌ സുരക്ഷാ രീതികൾ ക്രമീകരിച്ചത്