‘ബിയര്‍ ഫോര്‍ വാക്‌സിന്‍’; വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ബിയര്‍ സൗജന്യം

കോവിഡ് വാക്‌സിന്‍ കുതത്തിവെപ്പെടുക്കുന്നവര്‍ക്ക് ബിയര്‍ സൗജന്യമായി നല്‍കുമെന്ന് ഓഫറുമായി ന്യൂജേഴ്‌സി ഗവണ്‍മെന്റ്. സംസ്ഥാനത്ത് 21 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ കുത്തിവയ്പ് വേഗത്തിലാക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ഗവര്‍ണര്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. പതിമൂന്ന് ബിയര്‍ നിര്‍മാണ കമ്പനികളാണ് ഇതോടെ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം ചരിത്രത്തില്‍ ഇടംപിടിക്കുന്നത്.

കുത്തിവെപ്പ് സ്വീകരിക്കുന്ന 21 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ഭരണകൂടം ഈ പ്രത്യേക ഓഫര്‍ നല്‍കിയിരിക്കുന്നത്. പതിമൂന്ന് ബിയര്‍ നിര്‍മാണ കമ്പനികളാണ് സര്‍ക്കാരിന്റെ ഈ പദ്ധതിയുടെ ഭാഗമാകുന്നത്. ഫ്‌ലൗണ്ടര്‍ ബ്രൂവിംഗ് എന്ന കമ്പനിക്കൊപ്പം മറ്റ് 12 ബിയര്‍ ഉത്പാദന കമ്പനികള്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ ഭാഗമാകും.

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് ഈ സ്ഥാപനങ്ങളില്‍ നിന്ന് ബിയര്‍ സൗജന്യമായി ലഭിക്കുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. 75 ശതമാനം ആളുകളാണ് ന്യൂജഴ്‌സിയില്‍ ഇതുവരെ വാക്‌സിനെടുത്തത്. അമേരിക്കയില്‍ ആകെ 147 മില്യണ്‍ ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞു. ന്യൂജഴ്‌സി അടക്കമുള്ള സംസ്ഥാനങ്ങളില്‍ 21 വയസിനുമുകളിലുള്ള എല്ലാവര്‍ക്കും ഉടന്‍ വാക്‌സിനേഷന്‍ നല്‍കാനാണ് സര്‍ക്കാരിന്റെ ‘ബിയര്‍ ഫോര്‍ വാക്‌സിന്‍’ പ്രഖ്യാപനം.