പുതിയ നിയമം വന്നു, കാട്ടുപന്നിക്കിട്ട് ഇനി തുരു തുരാ വെടി, 105 കിലോയുടെ ഒന്നു വീണു

കേരളത്തിൽ കർഷകൻ കൃഷി തുടങ്ങിയ കാലം മുതലേ കാട്ടുപന്നിയുമായു വഴക്കായിരുന്നു. ഞാൻ കപ്പ നടും..പന്നി വിളവെടുക്കും..ചേന നടും..മൂക്കും മുമ്പേ പന്നി തീർക്കും, കാച്ചിൽ, ചേമ്പ്, വാഴ, കശുവണ്ടി എല്ലാം പന്നി തന്നെ വിളവെടുക്കും..ഇതായിരുന്നു കർഷകന്റെ പരാതി. ചുരുക്കം പറഞ്ഞാൽ ഇപ്പോൾ കേരളത്തിന്റെ 60 ശതമാനത്തോളം കൃഷി ഭൂമിയിലും പന്നി ശല്യം മൂലം ഭക്ഷ്യ വിളകളും പച്ചക്കറിയും നടാൻ ആകില്ല. ഇപ്പോൾ മനസിലായി കാണുമല്ലോ കേരളം തമിഴ്നാടിനെ ഭക്ഷണത്തിനാശ്രയിക്കുന്നത് എന്ന്.

1990കൾ വരെ കർഷകൻ കൃഷിയിടത്തിൽ നിന്നും വെടി വയ്ച്ചും, പാട്ട കൊട്ടിയും വിഷം വയ്ച്ചും ഒക്കെ ഈ വന്യ ജിവിയെ തുരത്തുമായിരുന്നു. വെളിയും കെണിയും വെയ്ച്ച് പിടിച്ച് പന്നിയേ ഇറച്ച്ചിയാക്കി തിന്നുമായിരുന്നു. 90കൾ വരെ നന്നായി കൃഷി നടന്നു. അതിനു ശേഷം വന്യ നിയമം കർക്കശമായി. കർഷകർ കൃഷിയിൽ നിന്നും മെല്ലെ മെല്ലെ പിന്മാറിയപ്പോൾ പന്നി കൂട്ടം പെറ്റു പെരുകി. ഒന്ന് പെറ്റാൽ 20 കുഞ്ഞുങ്ങൾ വരെ. അതോടെ പന്നികൾ കാട് നിറഞ്ഞ് നാട്ടിലായി വാസം

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നിയേ വെടിവയ്ച്ച് കൊല്ലാൻ ഉത്തരവിറക്കിയിരുന്നു. എന്നാൽ നിയമം അതി കഠിയനമായിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആയിരുന്നു വെടിവയ്ക്കാൻ ഉത്തരവിടേണ്ടത്. മാത്രമല്ല പന്നി ഗർഭിണിയാണോ കുഞ്ഞുങ്ങളേ മുലയൂട്ടുന്ന പന്നിയാണോ എന്നൊക്കെ പരിശോധിക്കണം ആയിരുന്നു

എന്നാൽ ഇപ്പോൾ കേരളത്തിൽ നിയമം മാറി. പന്നിയേ വെടിവയ്ക്കാൻ ഫോറസ്റ്റ് ഡി.എഫ്.ഒ മാർക്ക് ഉത്തരവിടാം. കൃഷിയിടത്തിൽ ഇനി പന്നി വന്നാൽ വെടിയുറപ്പ്. എന്നാൽ അതാത് പഞ്ചായത്തുകൾക്ക് ഈ അധികാരം നല്കിയാലേ ഫലവത്താകൂ എന്നും ഇപ്പോഴും പറയുന്നു. മാർച്ച് 7ന് ആണ് സംസ്ഥാനത്ത് ആദ്യമായി കോന്നി ഡിഎഫ്ഒ ഉത്തരവ് ഇറക്കിയത്.കൃഷിക്കും മനുഷ്യ ജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുള്ള സർക്കാർ ഉത്തരവ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കി. അരുവാപ്പുലം പഞ്ചായത്തിലെ തോപ്പിൽ കോളനിക്കു സമീപം സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ എത്തിയ കാട്ടുപന്നിയെ മെയ് 15നു രാത്രി വെടിവയ്ച്ചു. ഒരു പന്നി വെടിയേറ്റ് ഓടി രക്ഷപെട്ടു. മറ്റൊന്നിനേ വെടിവയ്ച്ച് സ്പോട്ടിൽ ഇട്ടു. എന്നാൽ പന്നിയിറച്ചി തിന്നാമെന്ന് ആരും കരുതേണ്ട. കാരണം കൊല്ലുന്നതിൻബെ പോസ്റ്റ് മോർട്ടം നടത്തി കുഴിച്ചിടും. ഇതിനേ മനുഷ്യനും മറ്റും മാന്തി എടുത്ത് ഉപയോഗിക്കാതിരിക്കാൻ മണ്ണെണ്ണയൊഴിച്ച് ആയിരിക്കും മറവ് ചെയ്യുക. 105 കിലോയുള്ള 5 വയസ്സുമുള്ള പെൺപന്നിയാണ് ചത്തത്.

സംസ്ഥാനത്ത് ആദ്യമായാണ്‌ കാട്ടുപന്നിയേ നിയമ പ്രകാരം വെടിവയ്ക്കുന്നത്. തിരുവന്തപുരം മുതൽ കാസർകോട് വരെ കേരലത്തിലെ ലക്ഷകണക്കിനു കർഷകർ അനുഭവിക്കുന്ന കാട്ടുപന്നി ശല്യം ഇല്ലാതായാൽ നമ്മുടെ ഭക്ഷ്യ ഉല്പാദനം 30 ശതമാനം കൂടും. തമിഴ്നാട്ടിൽ നിന്നും വിഷ സാധനങ്ങൾ വരുത്തേണ്ട. കപ്പയും ചേമ്പും, കാച്ചിലും, പഴങ്ങളും പച്ചക്കറികളും എല്ലാം നമ്മുടെ കൃഷിയിടത്തിൽ വിളയും. അതിനു കാരണം ആകണമെങ്കിൽ കണക്കില്ലാതെ പെറ്റു പെരുകുന്ന കാട്ടുപന്നിയേ കൃഷിയിടത്തിൽ നിന്നും പാടേ ഒഴിവാക്കിയേ പറ്റൂ