വീഡിയോ കാണാം പുതിയ പാർലിമെന്റ് ലോകത്തേ അമ്പരപ്പിച്ച്

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വീഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്ത് വിട്ടു. പ്രൗഢ ഗംഭീരവും പൈതൃകവും വെട്ടി തിളങ്ങുന്ന മനോഹരമായ സൗധം. ലോകത്തിലേ ഏറ്റവും വലിയ ജനാധിപത്യ സഭ. ഭൂമിയിൽ ഇതിനു സമാനമായ മറ്റൊരു സഭയില്ല.

പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 26 ന് പറഞ്ഞു,താൻ പുറത്ത് വിട്ട വീഡിയോ എല്ലാവരും കാണാനും മറ്റുള്ളവർക്ക് ലിങ്കുകൾ കൈമാറാനും പ്രധാനമന്ത്രി മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.പുതിയ പാർലമെന്റ് മന്ദിരം മെയ് 28 ന് ഉദ്ഘാടനം ചെയ്യും, അതിരാവിലെ ഹവനോടും ബഹുമത പ്രാർത്ഥനയോടും ചടങ്ങുകൾ ആരംഭിക്കും,പുതിയ പാർലിമെന്റ് ഉല്ഘാടനത്തിനു പൂജകൾ ഉണ്ടാകും എന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്‌. പാർലിമെന്റിനു തറക്കല്ല് ഇട്ടപ്പോഴും ഹൈന്ദവ ആചാര രീതിയിൽ ആയിരുന്നു പൂജകളും ചടങ്ങുകളും.

പൂജകൾക്ക് ശേഷം ഞായറാഴ്ച്ച ഉച്ചയോടെ പ്രധാനമന്ത്രി മോദി ലോക്‌സഭയിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.പ്രധാനമന്ത്രി പങ്കിട്ട വീഡിയോ ലോക്‌സഭയും രാജ്യസഭയും ഉൾപ്പെടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വെർച്വൽ ടൂർ നൽകുന്നു.രാവിലെ 7 മണിക്ക് പുതിയ കെട്ടിടത്തിന് പുറത്ത് ഹവനം നടത്തുമെന്നും ആചാരപരമായ ചെങ്കോൽ ശൈവ ക്രമത്തിലെ ഉന്നത പുരോഹിതന്മാർ മോദിക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്പീക്കറുടെ കസേരയ്ക്ക് സമീപമാണ് സെൻഗോൾ എന്ന ചെങ്കോൽ സ്ഥാപിക്കുക.ത്രികോണാകൃതിയിലുള്ള നാല് നിലകളുള്ള പാർലമെന്റ് മന്ദിരത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. കെട്ടിടത്തിന് മൂന്ന് പ്രധാന കവാടങ്ങളുണ്ട് – ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാരം.