പുതിയ പാർലിമെന്റ് അഭിമാനമാണ്‌ വൻപദ്ധതി തുറക്കുമ്പോൾ എന്താണ്‌ ഇങ്ങിനെ ഒക്കെ പെരുമാറുന്നത്

ഇത്ര അമ്പരപ്പിക്കുന്ന ഒരു പാർലിമെന്റ് ലോകത്തിൽ വേറെ ഇല്ലെന്നും ഇത് നിർമ്മിച്ച ബിജെപി സർക്കാരിനെ അഭിനന്ദിക്കുന്നു എന്നും മുൻ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്. ഒരു വൻ പദ്ധതി പൂർത്തീകരിച്ച് ഉല്ഘാടനം ചെയ്യുമ്പോൾ എന്തിനാണ്‌ അതിനെതിരായി നിലകൊള്ളുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ നീക്കത്തെ അദ്ദേഹം വിമർശിച്ചു. ഇവർ എന്താണ്‌ ഇങ്ങിനെ ഒക്കെ പെരുമാറുന്നതും അന്യ രാജ്യക്കാരേ പോലെ സംസാരിക്കുന്നതും എന്നും ചോദിച്ചു.

ഉദ്ഘാടനം നിർവഹിക്കുന്നത് പ്രധാനമന്ത്രിയാണോ രാഷ്ട്രപതിയാണോ എന്നത് വലിയ വിഷയമല്ല. പുതിയ പാർലിമെന്റാണ്‌ നമുക്ക് വേണ്ടത്. ഉല്ഘാടനത്തേയും ചടങ്ങിനെയും ചൊല്ലി ചെറിയ കുട്ടികളേ പോലെ പിണങ്ങുന്നത് നല്ലതല്ല.ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തെ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്ര ചെറിയ സമയത്തിനുള്ളിൽ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത് അത്ര എളുപ്പമുള്ള കാര്യമല്ല. ഈ നേട്ടം കൈവരിച്ച കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ദിവസം ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ചടങ്ങിൽ പങ്കെടുക്കുമായിരുന്നു. എന്നാൽ അന്ന് മറ്റൊരു പരിപാടിയുള്ളതിനാൽ ചടങ്ങിനെത്താനാകില്ലെെന്നും ഗുലാം നബി ആസാദ് കൂട്ടിച്ചേർത്തു.

പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ധർമ്മപുരത്തെയും തിരുവാവടുതുറൈയിലെയും അദീനങ്ങൾ ശനിയാഴ്ച ന്യൂഡൽഹിയിലെത്തി. രാവിലെ 9 മണിക്ക് പുതിയ കെട്ടിടത്തിലെ പ്രത്യേക സ്ഥാനത്ത് ഇവരുടെ പൂജകൾ ആരംഭിക്കും.888 അംഗങ്ങൾക്ക് സുഖമായി ഇരിക്കാവുന്ന പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സഭാ ചേംബർ, രാജ്യസഭയിൽ 300. ഇരുസഭകളുടെയും സംയുക്ത സമ്മേളനമാണെങ്കിൽ, ലോക്‌സഭാ ചേംബറിൽ ആകെ 1,280 അംഗങ്ങളെ ഉൾക്കൊള്ളാൻ കഴിയും.

ടാറ്റ പ്രൊജക്‌ട്‌സ് ലിമിറ്റഡ് ആണ്‌ പുതിയ പാർലിമെന്റ് നിർമ്മിച്ചത്.ത്രികോണാകൃതിയിലുള്ള നാല് നില കെട്ടിടത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്.