രാജ്യത്തിന് ഇത് അഭിമാന നിമിഷം, ‘ജനാധിപത്യത്തിന്റെ ക്ഷേത്രം’ പുതിയ പാർലമെന്റ് മന്ദിരത്തിൽ ഉപയോഗിച്ചിട്ടുള്ളത് നാഗ്പൂർ തേക്ക് മുതൽ ത്രിപുര മുള ടൈലുകൾ വരെ, പ്രത്യേകതകൾ അറിയാം

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‍ഘാടനം വിവാദങ്ങളിൽ കൂട്ടിക്കുഴക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. എന്നാൽ അതിന്റെ നല്ല വശങ്ങളെക്കുറിച്ച് ആരും വാ തുറക്കാൻ തയ്യാറല്ല. ഒരുപാട് പ്രത്യേകതകൾ ഉണ്ട് നമ്മുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്. ‘ജനാധിപത്യത്തിന്റെ ക്ഷേത്രം’ എന്നാണ് പുതിയ പാർലമെന്റ് മന്ദിരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമായിട്ടുള്ള നല്ല ഒന്നാംതരം സാധനസാമഗ്രികളാണ് മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

രാജ്യത്തെ തന്നെ ഏറെ പേരുകേട്ട, നമ്പർ വൺ പരവതാനികളാണ് മിർസാപുരിലേത്. ഇവയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉള്ളിൽ വിരിച്ചിട്ടുള്ളത്. നാഗ്പൂരിൽ നിന്നുള്ള തേക്കുതടിയാണ് പാർലമെന്റിലെ ഫർണിച്ചർ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നത്. പാർലമെന്റിലേക്ക് ആവശ്യമായ എല്ലാ ഫർണിച്ചറുകളും മുംബൈയിൽ നിർമ്മിച്ച് അവിടേയ്ക്ക് എത്തിക്കുകയായിരുന്നു. പാർലമെന്റിന്റെ തറയിൽ വിരിച്ച മുള ടൈലുകൾ ത്രിപുരയിൽ നിന്നും എത്തിച്ചത്.

മന്ദിരത്തിന് അകത്തും പുറത്തുമായി ഉപയോഗിച്ചിട്ടുള്ള കൊത്തിയെടുത്ത കല്ലുകൾ രാജസ്ഥാനിൽ നിന്നുമുള്ളതാണ്. ഏറെ പേരുകേട്ട സാൻഡ് സ്റ്റോണുകൾ രാജസ്ഥാനിലെ സർമഥുരയിൽ നിന്നാണ് എത്തിച്ചിട്ടുള്ളത്. ന്യൂഡൽഹിയിലെ ചെങ്കോട്ട നിർമ്മിച്ചത് സർമഥുരയിലെ കല്ലുകൾ കൊണ്ടായിരുന്നു. ഇത് തന്നെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിലും ഉപയോഗിച്ചത്.

തറയിൽ ഉപയോഗിച്ചിട്ടുള്ള വെള്ള മാർബിൾ അംബാജിയിൽ നിന്നാണ് കൊണ്ടുവന്നത്. സീലിങ്ങിന് ഉപയോഗിച്ച സ്റ്റീൽ ദാമൻ ദിയുവിൽ നിന്നുമാണ് എത്തിച്ചത്. ജാളികൾ രാജസ്ഥാനിലെ രാജ്‌നഗറിൽ നിന്നും ഉത്തർപ്രദേശിലെ നോയിഡയിൽ നിന്നും ഉള്ളതാണ്. രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നും ഗ്രീൻ സ്റ്റോസ് എത്തിച്ചത്. ഇത്തരത്തിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചിട്ടുള്ള ഒന്നാംതരം സാധനസാമഗ്രികളാണ് നമ്മുടെ പാർലമെന്റിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഏറെ സവിശേഷതകൾ നമ്മുടെ പുതിയ പാർലമെന്റിനുണ്ട്.