മത ഭീകരവാദം അനുവദിക്കില്ല, ഖലിസ്ഥാനികളോട് ന്യൂസിലാന്റ് ജഡ്ജി

ന്യൂസ്ലാൻഡിൽ 3 സിഖ് ഭീകരന്മാർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. മത ഭീകരവാദം അനുവദിക്കില്ലെന്നും മത ഭ്രാന്തന്മാരേ സമൂഹത്തിൽ അനുവദിക്കില്ലെന്നും വിധി പറഞ്ഞ ജഡ്ജി മാർക്ക് വൂൾഫോർഡ് വ്യക്തമാക്കി.ഖലിസ്ഥാൻ ഭീകരവാദത്തിനെതിരേ സബ്ദമുയർത്തിയ സിഖു മത വിശ്വാസിയും ഓക്‌ലൻഡ് ആസ്ഥാനമായുള്ള പ്രശസ്ത റേഡിയോ അവതാരകൻ ഹർനേക് സിംഗിനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് ഖാലിസ്ഥാൻ തീവ്രവാദികളെയാണ്‌ ശിക്ഷിച്ചത്.

27 വയസ്സുള്ള സർവ്ജീത് സിദ്ധു,44 വയസ്സുള്ള സുഖ്പ്രീത് സിംഗ്,48 കാരനായ ഓക്ക്‌ലൻഡ് നിവാസി എന്നിവരാണ്‌ കുറ്റക്കാർ.വിഘടനവാദ പ്രസ്ഥാനത്തോടുള്ള ശക്തമായ എതിർപ്പ് ഉയർത്തിയ സിഖ് മതക്കാരൻ തന്നെയായ ഹർനേക് സിങ്ങിനെ ഖലിസ്ഥാൻ ഭീകരന്മാർ കൊല്ലാൻ ശ്രമിക്കുകയായിരുന്നു.2020 ഡിസംബർ 23-ന് ഹർനേക് സിങ്ങിന്റെ ഡ്രൈവ്വേയിൽ ഒരു കൂട്ടം മതതീവ്രവാദികൾ പതിയുന്നായിരുന്ന ആക്രമണം.40-ലധികം കുത്തേറ്റ അദ്ദേഹത്തിന് സുഖം പ്രാപിക്കാൻ 350-ലധികം തുന്നലുകളും ഒന്നിലധികം ശസ്ത്രക്രിയകളും ആവശ്യമായിരുന്നു.

വാദത്തിനിടെ, ജഡ്ജി മാർക്ക് വൂൾഫോർഡ് സമുദായ സംരക്ഷണത്തിന്റെ ആവശ്യകതയും മതഭ്രാന്തിനെതിരെ ശക്തമായ വിമർശനവും നടത്തി. മതം ആകാം..എന്നാൽ മത ഭ്രാന്ത് ആകരുത്.ഇത് മതഭ്രാന്തിന്റെ എല്ലാ ലക്ഷണങ്ങളും ഉള്ള ഭീകരവും നീചവുമായ കുറ്റകൃത്യമാണ്‌.ഈ സന്ദർഭത്തിൽ ശിക്ഷാവിധിക്ക് വ്യത്യസ്തമായ ഒരു സമീപനം ആവശ്യമാണ്. കൂടുതൽ അക്രമങ്ങളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിന് ഊന്നൽ നൽകണം, മത ഭ്രാന്ത് തടയാനുള്ള ശക്തമായ സന്ദേശം ഉണ്ടാകണം.മത വിശ്വാസം മൂലം എങ്ങിനെയാണ്‌ കൊലയിലേക്കും ആക്രമണത്തിലേക്കും നിങ്ങുന്നത്. മതത്തേ എങ്ങിനെ ഇതിനായി കൂട്ടുപിടിക്കാൻ ആകുന്നു. മതം എന്നത് ഇത്ര അപകടകരായിയായ ഒരു പ്രതിഭാസമാണോ എന്നും ഖലിസ്ഥാൻ ഭീകരന്മാരോട് വിചാരണ വേളയിൽ ജഡ്ജി മാർക്ക് വൂൾഫോർഡ് ചോദിച്ചു.

നെക്കി എന്നറിയപ്പെടുന്ന ഹർനേക് സിങ്ങിനെ കൊല്ലുവാൻ ആക്രമികൾ മൂന്ന് കാറുകൾ നിറയെ ആളുകൾ പിന്തുടരുകയായിരുന്നു. തന്റെ വാഹനത്തിന്റെ ഡോർ ലോക്ക് ചെയ്യാനും ഹോൺ മുഴക്കിക്കൊണ്ട് അയൽക്കാരുടെ ശ്രദ്ധ ആകർഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു, വിസ്തൃതമായ കുത്തേറ്റ മുറിവുകളിൽ നിന്നുള്ള രക്തസ്രാവം തടയാൻ സ്വയം കഴിഞ്ഞത് കൊണ്ട് മാത്രമാണ്‌ മരണം ഒഴിവാക്കാനായത്.

ഇവിടെ വാദിയും ഖലിസ്ഥാൻ ഭീകരന്മാരും എല്ലാം ഇന്ത്യൻ വംശജരാണ്‌. തന്റെ കുടുംബം നേരിടുന്ന ഭയത്തെ ഹർനേക് സിംഗ് വിവരിച്ചു, “എന്റെ കുടുംബം ഓരോ ദിവസവും സൂര്യൻ അസ്തമിക്കുമ്പോൾ ഭയം നേരിടുന്നു.” “ആരും നിയമത്തിന് അതീതരല്ല, മതത്തിന് പോലും അതീതരല്ല” എന്ന് ഉറപ്പുവരുത്തിയതിന് ന്യൂസിലൻഡ് നീതിന്യായ വ്യവസ്ഥയോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.മരണത്തിൽ നിന്ന് രക്ഷപെട്ട ഹർനേക് സിംഗ് പ്രതികളോട് കോടതിയിൽ വയ്ച്ച് പറഞ്ഞത് ഇങ്ങിനെ…നിങ്ങൾ എന്നെ കൊല്ലാൻ വന്നതാണ്. നിങ്ങൾ എന്നെ നിശബ്ദനാക്കാൻ ശ്രമിച്ചു. നിങ്ങളുടെ അനാചാരമായ മതപരമായ വീക്ഷണങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന എല്ലാവരേയും കൊല്ലുവാൻ നിങ്ങൾ പദ്ധതിയിട്ടു.പക്ഷേ ഈ രാജ്യത്ത് ഇതൊന്നും നടക്കില്ല. നിങ്ങൾ പരാജയപ്പെട്ടിരിക്കുകയാണ്‌.

എനിക്ക് എപ്പോഴും ഉള്ളതുപോലെ എന്റെ അഭിപ്രായങ്ങളും വിശ്വാസങ്ങളും ഞാൻ പ്രകടിപ്പിക്കുന്നത് തുടരും. ന്യൂസിലാൻഡ് പോലുള്ള ഒരു രാജ്യത്ത് പ്രവർത്തനങ്ങൾക്ക് അനന്തരഫലങ്ങളുണ്ടെന്ന് നിങ്ങളുടേതിന് സമാനമായ വീക്ഷണങ്ങളും അഭിപ്രായവുമുള്ള ആളുകൾക്ക് മാത്രമേ നിങ്ങൾക്ക് അയക്കാൻ കഴിഞ്ഞിട്ടുള്ളൂ. , നിങ്ങളുടെ തെറ്റായ പ്രവൃത്തികൾ ദൈവത്തിന്റെ നാമത്തിലാണെങ്കിൽ പോലും നിയമം നിങ്ങൾക്ക് കൂട്ടു നില്ക്കില്ലെന്നും മരണത്തിൽ നിന്നും രക്ഷപെട്ട ഹർനേക് സിംഗ് പ്രതികളെ നേരിട്ട് അഭിസംബോധന ചെയ്ത് കോടതിയിൽ പറഞ്ഞു.

ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച 48 കാരനായ സൂത്രധാരന് 13 ഒന്നര വർഷത്തെ തടവ് ശിക്ഷ ലഭിച്ചു, പരോൾ യോഗ്യതയ്ക്ക് മുമ്പ് കുറഞ്ഞത് ഒമ്പത് വർഷത്തെ തടവ്. സർവ്ജീത് സിദ്ദുവിന് ഒമ്പതര വർഷത്തെ തടവും സുഖ്പ്രീത് സിംഗിന് ആറ് മാസത്തെ വീട്ടുതടങ്കലും ലഭിച്ചു/ജഗരാജ് സിംഗ്, ഗുർബിന്ദർ സിംഗ് എന്നീ രണ്ട് പുരുഷന്മാരെ മതിയായ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത് ശ്രദ്ധേയമാണ്, മറ്റ് രണ്ട് പേർ, ജോബൻപ്രീത് സിംഗ്, ഹർദീപ് സിംഗ് സന്ധു എന്നിവർ ഹർനേക് സിംഗിനെ വധിക്കാൻ ശ്രമിച്ചതിന് അടുത്ത വർഷം ആദ്യം ശിക്ഷയ്ക്കായി കാത്തിരിക്കുകയാണ്