മദ്യപിച്ച് പാമ്പായി ക്ഷേത്രത്തിലെത്തിയ റസീനയെ തളയ്ക്കും

തലശേരിയിൽ അഴിഞ്ഞാടി നടക്കുന്ന റസീലയെ തളയ്ക്കാൻ ഒടുവിൽ പോലീസ് സേന ഇറങ്ങുന്നു. കഴിഞ്ഞ ദിവസം തലശേരി ഇല്ലിക്കുന്ന് ശീ മുത്തപ്പൻ ക്ഷേത്രത്തിൽ മദ്യപിച്ച് ആടി ആടി എത്തി.. മുത്തപ്പ്ൻ ദൈവത്തേ ഉമ്മവെക്കാൻ ശ്രമിച്ച റസീനയെയാണ് പിടികൂടാൻ ഒരുങ്ങുന്നത്. നിന്റെ മാലയും ഉണ്ടാവില്ല പൂച്ചെണ്ടും ഉണ്ടാവില്ല നിന്നെ മുളക് പൊടി പോലെ പൊടിക്കും എന്ന് മുത്തപ്പനെ വിരട്ടിയ ശേഷം ക്ഷേത്രത്തിൽ നിന്ന് നാലുകാലേ പാമ്പായി പുറത്തേക്ക് പോയ റസീനയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ പോലീസ് ഇവർക്കെതിരെ കാപ്പ ചുമത്താൻ ഒരുങ്ങുന്നു എന്ന് സൂചനകൾ ലഭിക്കുന്നു.

റസീനയെ കാപ്പ ചുമത്തി ഒതുക്കാനാണ്‌ പോലീസിന്റെ നീക്കം. കാപ്പ വന്നാൽ അത് സ്വർണ്ണ കാപ്പ് പോലെ ഇരിക്കും എന്ന് ഇപോൾ തന്നെ റസീല പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചതായാണ്‌ വിവരം. കാപ്പയല്ല ഏത് കോപ്പായാലും ഞാൻ എന്റെ പാടിനു പോകും എന്നും റസീന കർക്കശം പറയുന്നു. കണ്ണൂർ ജില്ലാ രൂറൽ എസ് പിയാണ്‌ ഇപ്പോൾ റസീലയെ തളയ്ക്കാൻ ഇറങ്ങുന്നത്. സ്പെഷ്യൽ ബ്രാഞ്ചിന്റെ ഉത്തരവ് കിട്ടാൻ കാത്തിരിക്കുകയാണ്‌. 2 ദിവസത്തിനുള്ളിൽ റിപോർട്ട് കിട്ടും എന്നും തുടർന്ന് നടപടി ഉണ്ടാകും എന്നും കണ്ണൂരിലെ പോലീസ് വൃത്തങ്ങളിൽ നിന്നും അറിയുന്നു. മദ്യത്തിന്റെയും മയക്ക് മരുന്നിന്റേയും ലഹരിയിൽ ക്ഷേത്രത്തിൽ കയറി മുത്തപ്പനേ പൊടിയാക്കും എന്നും ന്റെ മാലയും ഉണ്ടാവില്ല പൂച്ചെണ്ടും ഉണ്ടാവില്ലന്നും ഒക്കെ പറയുന്ന റസീനയുടെ ഈ പോക്ക് തലശേരിക്കാർക്ക് ഇത് ആദ്യ അനുഭവം അല്ല.

റസീന തലശേരി വടക്കുമ്പാട് മുസ്ളീം കുടുംബത്തില്പെട്ടയാളാണ്‌.ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകളായ റസീനയ്ക്ക് ആഢംബര കാറിനും മദ്യത്തിനും മയക്ക് മരുന്നിനും, കറങ്ങാനും ആഡ്ഗംബര വസ്ത്രങ്ങൾക്കും ഒക്കെ പണം എങ്ങിനെ കിട്ടുന്നു എന്നതും ദുരൂഹമാണ്‌… ഇപ്പോൾ പിണറായിയിൽ ഒരു വാടക ക്വാട്ടേഴ്സിലാണ്‌ താമസം. ഇവരുടെ വരുമാന സ്രോതസ് അഞ്ജാതമാണ്‌. ജോലിയും കൂലിയും ഉള്ളതായി നാട്ടുകാർക്ക് അറിയില്ല. മദ്യപിച്ച് ആളുകളേയും മറ്റ് വാഹനങ്ങളേയും വണ്ടി ഇടിപ്പിക്കലാണ്‌ റസീലയുടെ സ്ഥിരം പരിപാടി.വടക്കുമ്പാട് റസീല മറ്റൊരു വാഹനത്തിൽ തന്റെ കാറു കൊണ്ടുവന്ന് ഇടിപ്പിച്ച് ചോദ്യം, ചെയ്ത അവരെ പൊതിരെ തല്ലി.

3 മാസം മുമ്പ് മാഹിയിൽ നിന്ന്   വെള്ളം അടിച്ച് റസീന അവിടെയും കാർ അപകടം ഉണ്ടാക്കി. ചോദ്യം ചെയ്യാൻ വന്ന നാട്ടുകാരേ റസീന അന്നും മർദ്ദിച്ചു. അടിക്കുന്നത് പെണ്ണായതിനാൽ നാട്ടുകാർക്ക് തിരിച്ച് കൈവയ്ക്കാൻ ഒരു അറപ്പാണ്‌. കാരണം സ്ത്രീ പീഢന കേസാകും. അതിനാൽ റസീന യുടെ തല്ല് മാസങ്ങളായി തലശേരിക്കാരും മാഹിക്കാരും വടക്കുമ്പാട്കാരും നിന്ന് കൊള്ളുകയാണ്‌. വയസ്സ് ഇരുപത്തിയൊമ്പത്തെ ആയിട്ടുള്ളു. പക്ഷെ ഒന്നാം തരം മദ്യപാനി. കുടിച്ചാൽ വയറ്റിൽ കിടക്കില്ല, പത്ത് പേര് തെറിപറയണം അതും പൊതു വഴിയിറങ്ങി നിയന്ത്രണമില്ലാതെ വാഹനം ഓടിച്ച തന്നെവേണം കലാപരിപാടികൾ നടത്താൻ . ലഹരിയില്‍ മതിമറന്ന് ഇവര്‍ കാറുമായി റോഡിലിറങ്ങുമ്പോൾ നാട്ടുകാര്‍ ഓടിരക്ഷപ്പെടേണ്ട അവസ്ഥയിലായിട്ടുണ്ട്. എപ്പോള്‍ പൊലിസ് പിടികൂടിയാലും മിനിട്ടുകള്‍ക്കുള്ളില്‍ ഇവരെ പുറത്തിറക്കുന്നതാരാണെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. തലശേരിയില്‍ പിടിമുറുക്കിയ മയക്കുമരുന്ന് ലഹരി മാഫിയ റസീനയെ ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം നല്‍കാന്‍ പൊലിസിന് കഴിഞ്ഞിട്ടുമില്ല.