നിന്റെ അമ്മേടെ ബലി എടുത്തോണ്ട് പോടാ, ഭക്തരുടെ മേൽ ദേവസ്വം ബോർഡ് ജീവനക്കാരൻ്റെ ഗുണ്ടായിസം

തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിൽ മരണാനന്തര കർമ്മമായ ബലിതർപ്പണത്തിന് എത്തിയ ഭക്തരുടെ മേൽ ദേവസ്വം ബോർഡ് ജീവനക്കാരൻ്റെ ഗുണ്ടായിസം. എല്ലാ ദിവസവും ബലിതർപ്പണം നടക്കുന്ന ഈ ക്ഷേത്രത്തിൽ കേരളത്തിൽ നിന്നും പലയിടത്തുള്ള ആയിരകണക്കിന് ഭക്തർ ആണ് എത്തിച്ചേരുന്നത് എന്നാൽ ഈ എത്തുന്ന ഭക്തരുടെ കൈയിൽ നിന്നും അമിതമായി പണം പിടിച്ചു വാങ്ങാൻ എത്തുകയാണ് ദേവസ്വം ബോർഡ് ജീവനക്കാർ, ഇതിനു തയ്യാറാകാത്ത ഭക്തരുടെ മേൽ കുതിരകയറുന്ന ദേവസ്വം ബോർഡ് ജീവനക്കാർ ബലിതർപ്പണത്തിനായി ഈ ഭക്തർ ഒരുക്കിയ സാമഗ്രികൾ യാതൊരു അറപ്പുമില്ലാതെ നശിപ്പിക്കുകയാണ് ചെയ്യാറ്. ദേവസ്വം ബോർഡ് ജീവനക്കാരൻ്റെ അക്രമത്തിനു ഇരയായ ഭക്തൻ കർമ്മ ന്യൂസിനോട് സംഭവത്തെക്കറുച്ച് പറഞ്ഞതിങ്ങനെ

ശത്രുക്കളെപ്പോലെയാണ് സ്റ്റാഫുകൾ നമ്മളോട് പെരുമാറുന്നത്. ക്രിസ്ത്യാനികളും മുസ്ലീം​ഗളൊന്നും ഭക്തന്മാരോട് ഇങ്ങനെ പെരുമാറില്ല. ഇനി ആരും ചെല്ലരുതെന്നാണ് ഇവരുടെ നിലപാട്. സ്വന്തം അമ്മ ജീവിച്ചിരുന്നപ്പോൾ ഒരു തുള്ളി വെള്ളം കൊടുക്കാത്തവർ ഇപ്പോൾ ബലിയിടാൻ വന്നിരിക്കുന്നു എന്ന് ആക്രോശിച്ചു കൊണ്ടാണ് ബലി പൂജ കഴിഞ്ഞിരുന്ന കിണ്ടിയും മറ്റു സാമഗ്രികളും വലിച്ചെറിഞ്ഞത്

വീഡിയോ സ്റ്റോറി കാണാം