ആ ബോഡി അവർ പുഴുങ്ങി തിന്നട്ടേ എന്ന്, 3 ലക്ഷം പിരിച്ചെടുത്തിട്ടും മൃതദേഹം വിട്ടുകൊടുത്തില്ല

കോവിഡിൽ രാജ്യം വിറങ്ങലിച്ചുനിൽക്കുമ്പോൾ ആശുപത്രിക്കാരുടെ പകൽക്കൊള്ള അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയും ഹൈക്കോടതിയും വരെ ആവർത്തിച്ച് പറഞ്ഞിട്ടു അതിന് ഒരു നടപടിയുമായിട്ടുണ്ടായില്ല. നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ നിന്നും 2 ദിവസമായിട്ടും കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കൾക്ക് നല്കുന്നില്ലെന്ന് ആരോപണം. ഷാജഹാനെന്ന യുവിവാവിന്റെ മൃതദേഹമാണ് ആശുപത്രി അധികൃതർ വിട്ടു നൽകാത്തത്.ആശുപത്രിക്കാർക്കെതിരേ വൻ ജന രോക്ഷമാണ്‌ ഉയരുന്നത്.

ജനം പ്രതികരിച്ചത് ഇങ്ങിനെ..

ഇത്രയ്ക്ക് നീചമനസുമായിട്ട് വരുന്ന രോഗികളെ ശുശ്രൂഷിക്കാൻ ഈ ആശുപത്രിക്ക് എങ്ങനെ സാധിക്കണു ഒരു തരത്തിലും ആ ബിൽ അടയ്ക്കരുത് അവര് എല്ലാവരുംകൂടി വെട്ടി വിഴുങ്ങട്ടെ സഹോദരാ നിങ്ങൾ ഇങ്ങോട്ട് നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോക്കൂ എല്ലാ ഹോസ്പിറ്റിലിലും ഒത്തുകളി നടക്കുവാണ് ഇത് അനുവദിച്ചു കൊടുത്തൂടാ അവരുടെയെല്ലാം ആർത്തി കാരണം എങ്ങനെ ഒന്ന് ഒരു സാധാരണക്കാർക്ക് രോഗിയെ കൊണ്ട് പോകാൻ പറ്റുന്നേ ആർത്തി മൂത്ത ആശുപത്രിക്ക് എല്ലാ ബോഡികളും കൂടി വിഴുങ്ങട്ടെ….കോവിഡ് 19 എന്ന വൈറസിന്റെ പേരിൽ ഹോസ്പിറ്റൽ മെഡിക്കൽ സ്റ്റോർ, മെഡിക്കൽ ലാബുകൾ രാഷ്ട്രീയക്കാർ എന്നിവർ സാധാരണ ജനങ്ങളിൽ നിന്നും കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ്. ഈ മാഫിയകളെ നിലക്കുനിർത്താൻ ജനകീയ സമിതി രൂപീകരിക്കണം….പല സ്വകാര്യ ആശുപത്രികളും കോവിഡിനെക്കാൾ ഭീകരന്മാരാണ്. നടപടി എടുക്കാൻ വൈകുന്ന അധികാരികളും… ….കനിവ് ഉണ്ടായിരിക്കണം ഇങ്ങനെ ഒരു ന്യൂസ് വന്നാൽ നിങ്ങളുആശുപത്രിയുടെ അവസ്ഥ ചിന്തിച്ചിട്ടുണ്ടോ?ഇനി നിങ്ങൾക്ക് നഷ്ടങ്ങളുടെ കണക്ക് കൂട്ടാൻ പറ്റുമോ? …..എന്തയാലും ആൾ മരണപെട്ടു 5 ലക്ഷം അടക്കരുത് അവർ ബോഡി എന്തു ചെയ്യും….ആ ആശുപത്രികാർ കൊണ്ടു പോയി പുഴുങ്ങി തിന്നട്ടെ എന്തൊരു അക്രമം ആണ് ഇത് അദ്ദേഹം കരഞ്ഞു കൊണ്ടാണ് കാര്യം പറയുന്നത്

അഞ്ച് ലക്ഷത്തോളം രൂപയാണ് ബില്ല് വന്നിരിക്കുന്നത്. പല ആശുപത്രികളിൽ വിളിച്ച് ചോദിച്ചിട്ടും സീറ്റില്ലാത്തതിനാലാണ് നെയ്യാർ മെഡിസിറ്റിയിൽ അനിയെനെ പ്രവേശിപ്പിച്ചതെന്ന് സഹോദരൻ നിഷാദ് കണ്ണീരോടെ കർമ ന്യൂസിനോട് പറഞ്ഞു. വലിയ ആരോ​ഗ്യ പ്രശ്നങ്ങളില്ലാതെ പോയ യുവാവിനെ വൈകുന്നേരത്തോടെ ആശുപത്രി അധികൃതർ ബന്ധുക്കളെ വിവരമറിയിക്കാതെ ഐസിയുവിലേക്ക് മാറ്റി. വൈകുന്നേരം ആറുമണിക്ക് യുവാവിന് ബോധം തിരികെക്കിട്ടിയെന്നു പറഞ്ഞ അധികൃതർ രാത്രിയിൽ വീണ്ടും സീരിയസായെന്നും വെന്റിലേറ്ററിലേക്ക് മാറ്റിയെന്നും പുലർച്ചെ രണ്ടു മണിയോടെ മരണപ്പെട്ടെന്നും അറിയിക്കുകയായിരുന്നു

ആളുടെ ജീവൻ നഷ്ടപ്പെട്ടെങ്കിലും ബില്ല് വന്നത് 444808 രൂപയാണ്. 3ലക്ഷം നാട്ടുകാർ പിരിവിട്ടും സ്വർണ്ണം വിറ്റും എടുത്തിട്ടു നൽകിയെങ്കിലും മൃതദേഹം ഇതുവരെയും വിട്ടുകിട്ടിയില്ല. ഭാര്യയും രണ്ട് മക്കളുമാത്രമാണ് മരണപ്പെട്ട ഷാജഹാനുള്ളത്. ഷാജഹാന്റെ രണ്ട് മക്കളും വികാലാം​ഗരാണെന്നും ചോട്ടൻ കരഞ്ഞുകൊണ്ട് കർമ ന്യൂസിനോട് പറഞ്ഞു. തിരുവനന്തപുരം ഡിഎംഒക്ക് പരാതി നൽകിയിട്ടുണ്ടെന്നും സഹോദർ നിഷാദ് കൂട്ടിച്ചേർത്തു

വിവരമറിഞ്ഞ് മരിച്ച ആളുടെ ബന്ധുക്കൾ കർമ്മ ന്യൂസിനെ സമീപിക്കുകയായിരുന്നു. കർമ്മ ന്യൂസിൽ ഇവരുടെ നേദനകൾ വന്ന് 2 മണിക്കൂറിനുള്ളിൽ ആശുപത്രിക്കാർ കീഴടങ്ങുകയും ചെയ്തു. ആശുപത്രിക്കാർക്കെതിരേ വൻ ജന രോക്ഷമാണ്‌ ഉയരുന്നത്