തിരുവനന്തുപുരം സംസ്ഥാന തലസ്‌ഥാനമോ ഗുണ്ടാ തലസ്‌ഥാനമോ? നെയ്യാറ്റിൻകരയിൽ വീട്ടിൽ അതിക്രമിച്ചു വീണ്ടും ഗുണ്ടാ ആക്രമണം; പിന്നിൽ ഡാൻസർ വിഷ്ണുവെന്ന് സൂചന

തിരുവനന്തുപുരം നെയ്യാറ്റിൻകരയിൽ വീട്ടിൽ അതിക്രമിച്ചു കയറി വീണ്ടും ഗുണ്ടാ ആക്രമണം. ആറാലുമ്മൂട്ടിൽ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനായ ഷാജഹാനെയാണ് വെട്ടിപ്പരുക്കേൽപ്പിച്ചത്. ഷാജഹാൻ്റെ തലയിലും കൈകളിലും ഗുണ്ടാ സംഘം വെട്ടി പരുക്കേല്പിച്ചു. കുപ്രസിദ്ധ ഗുണ്ട ഡാൻസർ വിഷ്ണുവും കൂട്ടാളി സൈദും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രിയും നെയ്യാറ്റിൻകരയിൽ ​ഗുണ്ടാ ആക്രമണമുണ്ടായിരുന്നു. നെയ്യാറ്റിൻകര ധനുവച്ചപുരത്ത് വീടുകയറിയാണ് ഗുണ്ടാസംഘത്തിന്റെ ആക്രമിച്ചത്. ആക്രമണത്തിൽ വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റിരുന്നു. കേസിൽ ഒരാളെ പിടികൂടിയിട്ടുണ്ട്.