ഇത്ര പഠിച്ചിട്ട് നിനക്ക് നാണം ആകുന്നില്ലേ ഈ ഡെലിവറി ഗേൾ ആയി ജോലി ചെയ്യാൻ, ഈ ജോലിയ്ക്ക് എന്താണ് കുഴപ്പം? നില ചന്ദന

പ്രതിസന്ധികളെ തരണം ചെയ്ത് ധെെര്യമായി മുന്നോട്ട് പോകണമെന്ന് തുറന്ന് പറയുകയാണ് സ്വി​ഗി ഡെലിവറി ഗേൾ നില ചന്ദന . എവിടെയും പെൺകുട്ടികൾ തന്റേടം കണ്ടെത്തുകയാണ് വേണ്ടതെന്നും ബാംഗ്ലൂർക്കാരിയായ നില പറയുന്നു. നില കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വെെറലായി. സ്വി​​ഗി ഡെലിവറി ​ഗേളായി ജോലി ചെയ്ത് തുടങ്ങിയിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. പലരിലും നിന്നും നല്ല പിന്തുണയാണ് ലഭിക്കുന്നത്. പാതിരാത്രി ആയാലും ആത്മധൈര്യം കൈവിടാതെ ജോലി ചെയ്യാൻ തയ്യാറാണെന്ന് നില ചന്ദന പറഞ്ഞു. രക്ഷിതാക്കളോടാണ് പറയാനുള്ളത്. കാരണം അവരാണ് പെൺകുട്ടികൾക്ക് സപ്പോർട്ട് കൊടുക്കേണ്ടത്. പെൺകുട്ടികളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയാണ് ഓരോ രക്ഷിതാക്കളും ചെയ്യേണ്ടതെന്നും നില പറഞ്ഞു.

നില സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിങ്ങനെ

Hii… എന്റെ പേര് നില ചന്ദന ഞാൻ ബാംഗ്ലൂർ ആണ് എന്റെ ജോലി കാലത്ത് 10am to 8pm വരെ accountant അതിനു ശേഷം 8pm മുതൽ രാത്രി 12 മണിവരെ ഞാൻ Swiggy delivery girl ആണ് എന്റെ വിദ്യാഭ്യാസം Post graduation ആണ് ഞാൻ വിവാഹിത ആണ് ഭർത്താവ് ഒരു ഡ്രൈവർ ആണ് ഇവിടെ ഈ പോസ്റ്റ്‌ ഇടുന്നത് എനിക്ക് തോന്നിയ ഒരു കാര്യം പറയാൻ ആണ് ഇതു അംഗീകരിക്കുമോ എന്ന് എനിക്ക് അറിയില്ല
അയ്യേ നിനക്ക് നാണം ഇല്ലെ ഈ ഡെലിവറി ജോലി ചെയ്യാൻ അതും പാതിരാത്രി നിന്നെ കുറിച്ച് മറ്റുള്ളവർ എന്താ വിചാരിക്ക നീ ഒരു വൃത്തികെട്ട പെണ്ണ് ആണ് എന്ന് കരുതും ഇത്ര പഠിച്ചിട്ട് നിനക്ക് നാണം ആകുന്നില്ലേ ഈ ഡെലിവറി ഗേൾ ആയി ജോലി ചെയ്യാൻ ഇതു എന്നോട് ഒരു ആൾ പറഞ്ഞത് ആണ് എനിക്ക് ഒരുപാട് സാമ്പത്തിക പ്രശ്നം ഉണ്ട് അത് കൊണ്ട് ആത്മഹത്യ ചെയ്യാനോ അല്ലെങ്കിൽ വേശ്യവൃത്തി ചെയ്തു കാശു ഉണ്ടാകാനോ ഞാൻ ആഗ്രഹിക്കുന്നില്ല എന്നെ കുറിച്ച് മറ്റുള്ളവർ എന്താ വിചാരിക്കും എന്ന് ചിന്തിച്ചു എന്റെ ജീവിത രീതികളെ മാറ്റി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല ഈ പറയുന്നവർ ആരും എനിക്ക് ഉള്ള പ്രശ്നങ്ങൾ തീർക്കാനും വരില്ല പാതിരാത്രി ആയാലും ആത്മ ധൈര്യം കൈവിടാതെ ജോലി ചെയ്യാൻ ഞാൻ തയ്യാറാണ് അത് കൊണ്ട് ആണ് ഞാൻ Swiggy delivery girl ആയി ജോലി ചെയ്യുന്നത്

നമ്മുടെ കേരളത്തിൽ സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികളെ പുറത്തു കണ്ടാൽ തന്നെ പലരീതിയിൽ വിലയിരുത്തുന്നവർ ഉണ്ട് എന്നാൽ അതെ കേരളത്തിലെ ആളുകൾ ബാംഗ്ലൂർ ഒരുപാട് ഉണ്ട് അവർ food order ചെയ്തു ഞാൻ delivery ചെയ്യുമ്പോൾ എന്നെ അഭിനന്ദികുന്നു എന്താ കേരളത്തിൽ മാത്രം ഇങ്ങനെ ചെയ്യാത്തത് പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം ഇല്ലെ? ഉണ്ട് പക്ഷെ ഭയം അത് കേരളത്തിൽ മാത്രം അല്ല എല്ലാ നാട്ടിലും ഉണ്ട് ഒരു കാര്യം അറിയാമോ ഞാൻ രാത്രി ഓരോ ഓർഡർ എടുക്കാൻ ചെല്ലുമ്പോൾ അവിടെ പല നാട്ടിലെ ഡെലിവറി ജോബ് ചെയ്യുന്ന boys ഉണ്ടാകും എന്നാൽ ഞാൻ ചെന്നാൽ അവർ എല്ലാവരും ആദ്യം എന്റെ ഓർഡർ കൊടുത്തു പറഞ്ഞു അയക്കു അത് ഒരുപെൺകുട്ടി ആണ് എന്ന് ആ ഹോട്ടലിലെ ആളുകളോട് പറയും എന്നിട്ട് എന്നെ ആദ്യം അവിടെ നിന്ന് safe ആയി പറഞ്ഞു വിടും ചില location ചെല്ലുമ്പോൾ എനിക്ക് വഴി അറിയില്ല ആ വഴി വരുന്ന ഡെലിവറി boys ആരോട് എങ്കിലും ഞാൻ വഴി ചോദിക്കും ചിലർ അവരുടെ ഓർഡർ ഉണ്ട് എങ്കിലും എന്റെ ഓർഡർ കൊണ്ട് പോകാനുള്ള വഴി വരെ എനിക്ക് വഴികാട്ടി വരും