നിപാ: ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

സംസ്ഥാനത്ത് നിപാ സ്ഥിരീകരിച്ച സാഹചര്യത്തില്‍, ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും. കൊച്ചിയിലാണ് യോഗം ചേരുക. ഉച്ചയ്ക്ക് മൂന്ന് മണിക്ക് എറണാകുളം ജില്ലാ കളക്ട്രേറ്റില്‍ നടക്കുന്ന യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.

Loading...

നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനുമാണ് ഉന്നതതലയോഗം ചേരുന്നത്.

അതേസമയം, നിപായുടെ ഉറവിടം തേടിയുള്ള പരിശോധന തുടരുകയാണ്. മൃഗ സംരക്ഷണ വകുപ്പിന്റെയും വനംവകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പക്ഷിമൃഗാദികളെ വളര്‍ത്തുന്നവര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും അസ്വസ്ഥത കണ്ടാല്‍ സാമ്പിളുകള്‍ പരിശോധിക്കാനുള്ള ക്രമീകരണവും സജ്ജമാണ്.

Loading...