നിപ്പ, കേന്ദ്രം ഇടപെടും, മന്ത്രി വി മുരളീധരൻ കേന്ദ്ര ആരോഗ്യ മന്ത്രിയേ കാണും

ഒരു ദുരന്തത്തിനു കൂടി കേരളം വീഴാതിരിക്കാൻ എല്ലായിടത്തും ജാഗ്രത. നിപ്പ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര മന്ത്രി വി മുരളീധരൻ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയേ കാണും. ചർച്ച നടത്തുകയും കേരലത്തിലേക്ക് ആവശ്യമായ മെഡിക്കൽ, സാങ്കേതിക സഹായം കൊടുക്കുകയും ച്ജെയ്യും. സംസ്ഥാന സർക്കാർ ആവശ്യപെടാതെ തന്നെയാണ്‌ വി മുരളീധരൻ കേന്ദ്രത്തിൽ ഇക്കാര്യങ്ങൾ ചെയ്യുന്നത്.സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിനു നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം കൂടി രംഗത്ത് വന്നിരിക്കുന്നു.

കേന്ദ്രമന്ത്രി വി.മുരളീധരൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനെ കണ്ട് സ്ഥിതിഗതികൾ ധരിപ്പിക്കും.കൊച്ചിയില്‍ നിപ്പ സ്ഥിരീകരിച്ച യുവാവിന്‍റെ നാട്ടിലെത്തി ആരോഗ്യവകുപ്പിലെ വിദഗ്ധർ‌ കൂടുതല്‍ പരിശോധനകൾ നടത്തും. യുവാവുമായി ബന്ധപ്പെട്ടവരിലാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലാത്തതിനാല്‍ ആശങ്കയുടെ സാഹചര്യമില്ലെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്.

നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം നേടിയ കോഴിക്കോടു നിന്നുള്ള വൈദ്യസംഘം യുവാവിന്‍റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിശോധിക്കും. വൈദ്യസംഘത്തെ ഉള്‍പ്പെടുത്തിയുളള കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. 1077 എന്ന നമ്പരില്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം.