നടന്‍ നിര്‍മല്‍ പാലാഴിയുടെ പിതാവ് അന്തരിച്ചു

കോഴിക്കോട്: നടന്‍ നിര്‍മല്‍ പാലാഴിയുടെ പിതാവ് ചക്കിയേടത്ത് ബാലന്‍ (79) അന്തരിച്ചു. ഭാര്യ സുജാത. മറ്റു മക്കൾ: ബസന്ത്, സബിത, സരിത.മരുമക്കൾ: സോമൻ, സുരേഷ് ബാബു, അഞ്ജു. സഹോദരങ്ങൾ: പ്രേമരാജൻ, ഇന്ദിര, പരേതനായ കൃഷ്ണദാസ്, ഉത്പലാക്ഷി, പ്രഭാകരൻ, ചിന്നകൃഷ്ണൻ.

ചലച്ചിത്രതാരമാണ് നിര്‍മ്മല്‍ പാലാഴി. മിമിക്രി രംഗത്തുനിന്നുമാണ് നിര്‍മ്മല്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. കോഴിക്കോട് ജില്ലയിലെ പാലാഴി ആണ് സ്വദേശം. ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇരിങ്ങല്ലൂരില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കാലിക്കറ്റ് വി 4 യു എന്ന ട്രൂപ്പിനോപ്പം കേരളത്തിലെമ്പാടും നിരവധി സ്‌റ്റേജുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. മഴവില്‍ മനോരമ ചാനലിലെ കോമഡി എക്‌സ്പ്രസ് എന്ന പരിപാടിയിലൂടെ പ്രശസ്തനായി.

ഗിന്നസ് പക്രു സംവിധാനം ചെയ്ത കുട്ടിയും കോലും എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം.തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.ഞണ്ടുകളുടെ നാട്ടില്‍, ക്യാപ്റ്റന്‍, ലവകുശ, ലീല, സുഖമാണോ ദാവീദേ, ഖലീഫ, ആഭാസം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.