Home topnews ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോഡിട്ട് ധനമന്ത്രി

ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോഡിട്ട് ധനമന്ത്രി

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതരാമൻ അവതരിപ്പിക്കും. ഇന്നു രാവിലെ 11നാണ് ബജറ്റ് അവതരണം. ഇതിനായി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ധനമന്ത്രാലയത്തിലെത്തി. ധനമന്ത്രി നിർമല സീതാരാമന്റെ അഞ്ചാമത്തെ പൊതുബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെടുന്നത്. ഇതോടെ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ച വനിതയെന്ന റെക്കോഡിട്ടിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ.

കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തിൽ നിന്ന് ഇന്ത്യൻ സാമ്പത്തിക രംഗം കരകയറി എന്നാണ് സാമ്പത്തിക സർവേയിൽ വ്യക്തമാക്കിയത്. നികുതി പരിഷ്‌കാരം ഉൾപ്പടെ നിരവധി ആശ്വാസ നയങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായേക്കും. ഇത്തവണയും ‘പേപ്പർലെസ്’ ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. അച്ചടിച്ച കോപ്പി ഉണ്ടാകില്ല. പാർലമെന്റ് അംഗങ്ങൾക്ക് ആപ്പിൽ ബജറ്റ് ലഭ്യമാക്കും.

ഒട്ടേറെ മാറ്റങ്ങളോടെയായിരുന്നു നിർമലാ സീതാരാമന്റെ ബജറ്റ് അവതരണം. ആദ്യ പേപ്പർ ലെസ് ബജറ്റ് മുതൽ തുകൽ ബാഗം വരെ നീളുന്നു ആ മാറ്റങ്ങൾ. ബജറ്റ് രേഖകളുള്ള തുകൽ ബാഗിന് പകരം ചുവന്ന സിൽക്ക് ബാഗ് ആക്കിയത് നിർമല സീതാരാമൻ ആയിരുന്നു. 2021ലാണ് നിർമലാ സീതാരാമൻ ആദ്യമായി കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്.