വീണ്ടും ഞെട്ടിച്ച് നിഷ സാരം​ഗ്, കൂടുതൽ സുന്ദരിയായെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിഷ സാരംഗ്. നിരവഝി ചിത്രങ്ങളിലും സീരിയലുകളിലും നിഷ അഭിനയിച്ചിട്ടുണ്ട്. മികച്ച ഒരു നർത്തകി കൂടിയാണ് നിഷ. എങ്കിലും നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു. പരമ്പരയിലെ നീലിമ എന്ന നീലു പ്രേക്ഷകരുടെ പ്രിയ താരമായി മാറി. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. എന്നാൽ നിഷ തന്റെ സ്വകാര്യ ജീവിതത്തിൽ ഒട്ടേറെ കൈപ്പേറിയ അനുഭവങ്ങളിലൂടെ നീങ്ങേണ്ടതായി വന്നിട്ടുണ്ട്.

നിഷ സാരംഗ് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രം വൈറലായി മാറുന്നു തടി കുറഞ്ഞ് മെലിഞ്ഞ് സുന്ദരിയായിട്ടാണ് നിഷ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മെലിഞ്ഞപ്പോൾ കൂടുതൽ സുന്ദരിയായെന്നാണ് ആരാധകരുടെ പക്ഷം.

വണ്ണം കുറച്ച് കുറയ്ക്കുന്നുണ്ട്. വ്യായമം ചെയ്യുന്നു. ഇടയ്ക്ക് ബോഡി വെയിറ്റ് അൽപം കൂടി. അതൊന്ന് നിയന്ത്രിക്കാനാണ് ശ്രമം. മേക്കപ്പ് ചെയ്യാതിരിക്കുന്നതിന്റെ മാറ്റം സ്‌കിന്നിനുമുണ്ടാകും. യോഗയാണ് പ്രധാനമായും ചെയ്യുന്നത്. വലിയ പരിപാടിയൊന്നുമില്ല. പണ്ടേ ശീലിച്ചത് ഇപ്പോഴും തുടരുന്നു. മുൻപ് ദിവസം 5 കിലോമീറ്റർ നടക്കുമായിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കിൽ അത് മുടങ്ങി. ഇപ്പോൾ വീണ്ടും തുടങ്ങിയിട്ടുണ്ട്. ദിവസവും ഒരു മണിക്കൂർ നടക്കും. ഭക്ഷണത്തിലും ചെറിയ നിയന്ത്രണങ്ങളുണ്ട്. ഞാൻ പൊതുവേ അധികം ഭക്ഷണം കഴിക്കുന്ന ആളല്ല. ഒത്തിരിയൊന്നുമില്ലെങ്കിലും ഇതിനോടകം നാല് കിലോ കുറഞ്ഞു. കുറച്ച് കൂടി കുറയ്ക്കണം. വീട്ടിൽ നിൽക്കുമ്പോൾ എപ്പോഴും എന്തെങ്കിലും ജോലികളിൽ ആയിരിക്കും. വെറുതേ ഇരിക്കാൻ എനിക്ക് താൽപര്യമില്ല. അതിന്റെതായ മാറ്റവുമുണ്ട്. ഷൂട്ടിങ്ങിന് പോകുമ്പോൾ വണ്ണം കൂടും. വീട്ടിലിരിക്കുമ്പോൾ കുറയും. അങ്ങനൊരു രീതിയാണ് എപ്പോഴും.