ആദ്യരാത്രി രംഗം അഭിനയിക്കാന്‍ ചമ്മലായതിനാല്‍ നിവിന്‍ പോളിയുടെ നായികയാകാന്‍ റിമി ടോമി വിസമ്മതിച്ചു

മലയാളത്തിലെ സൂപ്പര്‍ ഗായികയാണ് റിമി ടോമി. ഗായികയാണെങ്കിലും തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തിയിരുന്നു. വിവാഹമോചനത്തിനുശേഷം വിദേശയാത്രകളൊക്കെയായി താരം ഇപ്പോള്‍ തിരക്കിലാണ്. നിവിന്‍ പോളിയുടെ നായികയാകാന്‍ റിമി ടോമി വിസമ്മതിച്ചിരുന്നു എന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. 1983 എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയുടെ നായികയാവാന്‍ റിമി ടോമിക്ക് ക്ഷണം ലഭിച്ചത്. ചിത്രത്തില്‍ രമേശന്റെ ഭാര്യ സുശീലയുടെ വേഷം അവതരിപ്പിച്ച ശ്രിന്ദയും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഫോട്ടോ കണ്ടിട്ട് ഇത് ആരാണെന്ന് ചോദിക്കുന്ന ശ്രിന്ദയുടെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഹിന്ദി സിനിമകളൊന്നും കാണാത്തതിനാല്‍ സച്ചിനെ അറിയില്ലെന്ന് പറയുന്ന നിഷ്‌കളങ്കയായ സുശീലയെ ഓര്‍ത്ത് അന്നും ഇന്നും പ്രേക്ഷകര്‍ പൊട്ടിച്ചിരിക്കുന്നുണ്ട്.

സുശീല എന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ആദ്യം ക്ഷണിച്ചത് ഗായിക കൂടിയായ റിമി ടോമിയെയായിരുന്നു. എന്നാല്‍ റിമി ആ ഓഫര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അതിന്റെ കാരണമായി വണ്‍ പറയുന്നത് ഇങ്ങനെയാണ്. ‘എബ്രിഡ് ഷൈന്‍ കഥ പറയുന്നതിനിടെ നിവിന്‍ പോളിയുമായുള്ള ഫസ്റ്റ് നൈറ്റ് സീനാണെന്ന് പറഞ്ഞപ്പോഴാണ് റിമി ടോമി ചിത്രം വേണ്ടന്ന് വച്ചത് തുടര്‍ന്നാണ് എബ്രിഡ് ശ്രിന്ദയെ നായികയാക്കിയത്. അതേസമയം, 15 ദിവസമൊക്കെ അഭിനയത്തിന് വേണ്ടി നീട്ടിവയ്ക്കാന്‍ കഴിയാത്തതുകൊണ്ടാണ് അന്ന് അഭിനയിക്കാതിരുന്നതെന്നാണ് പിന്നീട് ഒരു അഭിമുഖത്തില്‍ റിമി ടോമി പറഞ്ഞത്. ആദ്യരാത്രി രംഗം അഭിനയം വലിയ പാടാണ് ജീവിതത്തിലായാലും സിനിമയിലായാലും. ചില നടിമാര്‍ മനപൂര്‍വ്വം ഇത്തരം രംഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാറുണ്ട്.

മലയാളത്തിലെ ഒരു യുവ ഗായികയാണ് റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി വി ചാ‍നലുകളിൽ അവതാരകയായും ശ്രദ്ധേയയായി.