കോവിഡ് രോഗിക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ വാദം പൊളിയുന്നു, മെഡിക്കല്‍ കോളജ് അധികൃതരുടെ ഫോണ്‍ സംഭാഷണം പുറത്ത്

ആരോഗ്യ രംഗത്ത് ഒന്നാമത് എന്ന് വീരവാദം മുഴക്കുമ്പോഴും പലതും നടക്കുന്നില്ല. കോവിഡിന് സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ എന്ന് പറയുമ്പോഴും സത്യത്തില്‍ നടക്കുന്നത് അങ്ങനെ ഒന്നും തന്നെയല്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളേഡില്‍ പോലും സാധാരണക്കാരന് ചികിത്സ ലഭിക്കണമെങ്കില്‍ പണം നല്‍കണം. തിരുവനന്തപുരപം മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്ക് അത്യാവശ്യ മരുന്നുകള്‍ പോലും ലഭിക്കാനില്ല. ഓക്‌സിജന്‍ ട്യൂബോ മാസ്‌കോ പോലുമില്ല.

കോവിഡ് രോഗിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഈ അവശ്യ വസ്തുക്കള്‍ എല്ലാം രോഗികളുടെ ബന്ധുക്കള്‍ തന്നെ വാങ്ങി നല്‍കണം. ഇത്തരത്തില്‍ ചികിത്സ തേടുന്നതിനാണോ സൗജന്യ ചികിത്സ എന്ന് ആരോഗ്യമന്ത്രി അവകാശപ്പെടുന്നത് എന്നാണ് ഉയരുന്ന ചോദ്യം. ഇതിന് വ്യക്തമായ തെളിവും ഉണ്ട്. തിരുവന്തപുരം കോര്‍പ്പറേഷന്‍ കൈണ്‍സിലറും തിരുവന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരും തമ്മിലുള്ള സംഭാഷണം തന്നെ വ്യക്തമാണ്.

മാസ്‌കും വെന്റിലേറ്റര്‍ ട്യൂബോ പോലും ആശുപത്രിയില്‍ ഇല്ലെന്ന് ഫോണ്‍ റെക്കോര്‍ഡിംഗില്‍ വ്യക്തമാണ്. മെഡിസിനും പുറത്ത് നിന്ന് വാങ്ങി നല്‍കണമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നുണ്ട്. സര്‍ക്കാരില്‍ നിന്നും ഇത്തരം ഉപകരണങ്ങളും മറ്റും സപ്ലെ ഇല്ലെന്നും അവര്‍ പറയുന്നു. ഇങ്ങനെയിരിക്കെയാണ് കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ എന്ന ഇല്ലാവാദവുമായി സര്‍ക്കാര്‍ അഭിമാനിക്കുന്നത്.

വീഡിയോ സ്റ്റോറി,