കൃഷ്ണനും രാമനും ഇല്ല, 4 തലയും,നെറ്റിയിൽ കണ്ണുള്ള മനുഷ്യരോ? ഓൺലൈൻ ക്ളാസിൽ ടീച്ചർ

ബ്രഹ്മാവ്, കൃഷ്ണൻ, ശിവൻ, രാമൻ തുടങ്ങിയ ഹിന്ദുമത ദൈവങ്ങൾ ഒരുകാലത്തും ഉണ്ടായിരുന്നവർ അല്ലെന്നും അവരൊന്നും ജീവിച്ചിരുന്നു എന്നതിനു തെളിവില്ലെന്നും തിരുവനന്തപുരം കോട്ടൺ ഹിൽ ഗവൺമെന്റ് ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ്സ് മലയാളം അദ്ധ്യാപിക ബൃന്ദ ടീച്ചർ ഓൺലൈൻ ക്ലാസിൽ. ടീച്ചർ സിലബസിൽ ഇല്ലാത്ത കാര്യങ്ങൾ കുട്ടികളേ പഠിപ്പിച്ചത് ഇപ്പോൾ വിവാദമായി. മാത്രമല്ല ഹിന്ദു ദൈവങ്ങൾ ഇല്ലെന്ന് സ്ഥാപിച്ച് ടീച്ചർ ജീസസ് ജീവിച്ചിരുന്നു എന്നും യാഥാർഥ്യമെന്നും ക്ളാസിൽ പഠിപ്പിക്കുകയും ചെയ്തു. ഇതോടെ ഹിന്ദു വിശ്വാസികൾ പ്രതിഷേധവുമായെത്തിയിരിക്കുകയാണ് ജീസസിനെ കുറിച്ച് ടീച്ചർ പറഞ്ഞതിനെതിരേയല്ല. ജീസസിന്റെ സ്ഥാപനത്തിനായി ഹിന്ദു ദൈവങ്ങളേ മുഴുവനും ഇല്ലാതാക്കി കുട്ടികളേ പഠിപ്പിച്ചതിനാലാണ്‌. ടീച്ചർ പറയുന്നതിങ്ങനെ

നാലു തലയും പാമ്പിന്റെ മേലേ കിടക്കുന്നവരും നെറ്റിയിൽ കണ്ണുള്ള മനുഷ്യരും എപ്പോഴെങ്കിലും ജീവിച്ചിരുന്നിട്ടുണ്ടോ ? ആർക്കെങ്കിലും അങ്ങനെ ജീവിക്കാൻ പറ്റുമോ ? ഇതൊക്കെ വിശ്വസിക്കാൻ പറ്റുന്ന കാര്യമാണോ ? പക്ഷേ, ജീസസ് ജീവിച്ചിരുന്നതായിട്ട് തെളിവുണ്ട്. ഡേറ്റും റ്റൈമുമൊക്കെയുണ്ട്. കൃഷ്ണനും രാമനുമൊക്കെ ജീവിച്ചിരുന്നതായിട്ടു സമയവും നാളുമൊക്കെ എഴുതി വെച്ചിട്ടുണ്ടോ ? തെളിവുണ്ടോ ? സിലബസിലില്ലാത്ത പാഠങ്ങൾക്കു ക്ലാസെടുക്കുന്നതു ശ്രദ്ധയിൽ പെട്ട ഒരു വിദ്യാർത്ഥിയുടെ മാതാവ് ആദ്യമൊന്നു പകച്ചു. ബൃന്ദ ടീച്ചർ സിലബസിലില്ലാത്ത പാഠഭാഗങ്ങൾ ഓൺലൈൻ ക്ലാസിൽ പറഞ്ഞു കൊടുത്ത് കുട്ടികളുടെ മനസ്സിൽ വിഷം കുത്തി നിറയ്ക്കുന്നതിനെ കുറിച്ച് ആശങ്കയറിയിച്ചു

സ്കൂളുമായി ബന്ധപ്പെട്ടവരാരും ഈ വിഷയത്തിൽ കൂടുതലൊന്നും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. ഈ വിഷയവുമയി ബന്ധപ്പെട്ട് ബൃന്ദ ടീച്ചറേ സമീപിച്ചപ്പോൾ ടീച്ചർ തന്റെ വാദത്തിൽ ഉറച്ചു നില്ക്കുന്നതായാണ്‌ കാണുന്നത്. ആരോപണം പിൻ വലിക്കാതെ ഒരു നർമ്മത്തിനായി പറഞ്ഞതാണെന്ന മുടന്തൻ ന്യായവും ഉന്നയിച്ചു.

പി.ടി.എ ഭാരവാഹി ശ്രീ.പ്രദീപുമായി സംസാരിച്ചപ്പോൾ, സ്കൂൾ അധികൃതരും പി.ടി.എ യും ബന്ധപ്പെട്ട് ബൃന്ദ ടീച്ചറിനോട് ഒരു വിശദീകരണം എഴുതി വാങ്ങിയെന്നും ഡി.ഇ.ഒ യ്ക്ക് അതു കൈമാറിയെന്നും അദ്ദേഹം വിശദീകരിച്ചു. ഇടത് പക്ഷ സംഘടന പിടിമുറുക്കിയ സ്കൂളാണിത്.ഇടതുപക്ഷ സംഘടനകളുടെ പിൻബലമുണ്ടെങ്കിൽ കേരളത്തിൽ ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും ദൈവ സങ്കൽപ്പങ്ങളെയും സ്കൂളുകളിലും രഹസ്യമായി ചോദ്യം ചെയ്യാം എന്ന കാര്യങ്ങളാണ്‌ പുറത്ത് വരുന്നത്. ശബരിമല വിഷയത്തിൽ പിണറായി ഗവൺമെന്റ് വിശ്വാസ സമൂഹത്തിനു മേൽ നടത്തിയ കുതിര കേറ്റം ഇത്തരമൊരു ദുരവസ്ഥയുണ്ടാക്കിയിരിക്കുന്നു എന്നതാണു പരമാർത്ഥം. അതേ സമയം ഇതര മത വിഭാഗത്തിന്റെ അന്ധ വിശ്വാസങ്ങൾക്കെതിരേ പോലും ഇത്തരം ടീച്ചർമാർ പ്രതികരിക്കാറില്ല. മന്ത്രവാദം കൂടോത്രം, രോഗ ശാന്തി, അച്ചടിച്ച പത്രം ദോശമാവിൽ കുഴച്ച് തിന്നാൽ രോഗമാറ്റവും ഗർഭ ധാരണവും അങ്ങിനെ അനേകം അന്ധവിശ്വാസങ്ങളിൽ നിന്നും കുട്ടികൾക്ക് വഴികാട്ടാൻ പോലും തയ്യാറാകാത്ത ആളുകളാണ്‌ ഹിന്ദു ദൈവങ്ങൾ ഇല്ലെന്ന് സ്ഥാപിക്കാൻ സ്കൂൾ കുട്ടികളേ ക്ളാസിൽ പഠിപ്പിക്കുന്നത്. മാതാവിനും പിതാവിനും ഈശ്വരനുമൊപ്പം പവിത്രമായ ഒരു സ്ഥാനം കൽപ്പിച്ചു കൊടുത്തിട്ടുള്ള ഒരു ഗുരുനാഥയാണ് ഇവിടെ കോടിക്കണക്കിനു വിശ്വാസികളുടെ ദൈവങ്ങൾ ഇല്ല എന്ന് പഠിപ്പിക്കുന്നത്