പ്രണയത്തിന് വേണ്ടി ആരും മതം മാറരുത്, മതം മാറിയതിന്റെ പേരില്‍ താന്‍ എട്ട് വര്‍ഷമായി പീഡനം അനുഭവിക്കുന്നു

പ്രണയത്തിന് വേണ്ടി ആരും മതം മാറരുതെന്നും മതം മാറിയ ശേഷം ഒരു പട്ടിയുടെ വില പോലും അവര്‍ തരില്ലെന്ന് മതം മാറി സെയ്തലവി എന്ന പേര് സ്വീകരിച്ച സുധീഷ്. സ്‌നേഹിച്ച് കല്യാണം കഴിച്ചാല്‍ അവരവര്‍ അവരുടെ മതത്തില്‍ തന്നെ ജീവിക്കാന്‍ ശ്രമിക്കണമെന്ന് സുധീഷ്. ഭാര്യയും ഭാര്യമാതാവിന്റെ സഹോദരനും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് പൊന്നാനിയില്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് സുധീഷ് പറയുന്നു.

ഒരു കോമാളിയായിട്ടാണ് ജീവിച്ചതെന്നും സുധീഷ് പറയുന്നു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണ് സുധീഷ്. മതം മാറിയതിന്റെ പേരില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി പീഡനം അനുഭവിക്കുകയാണ്. മതം മാറുന്നത് വരെ നമ്മളെ എല്ലാവര്‍ക്കും കാര്യമായിരിക്കുമെന്ന സുധീഷ് പറയുന്നു. എന്നാല്‍ മതം മാറിയ ശേഷം പട്ടിയുടെ വില പോലും ലഭിക്കില്ല.

ശരിക്കും ട്രാപ്പില്‍ പെട്ടുപോകും. ഒരു പാട് കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്തതിന്റെ പേരില്‍ തനിക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നും.മതം മാറിയില്ലെങ്കില്‍ മരിക്കുമെന്ന് ഭാര്യ പറഞ്ഞുവെന്നും. മതം മാറിയ ശേഷം പറഞ്ഞത് ഇനി നിനക്ക് എവിടെയും പോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. അതായത് തന്റെ മാതാവ് മരിച്ചാല്‍ പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും സുധീഷ് പറയുന്നു.