Home kerala അയ്യപ്പനെ അവഹേളിച്ച് ബോര്‍ഡ് വച്ച എസ്എഫ്ഐ നേതാക്കളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ കോടതി...

അയ്യപ്പനെ അവഹേളിച്ച് ബോര്‍ഡ് വച്ച എസ്എഫ്ഐ നേതാക്കളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

കേരളവര്‍മ്മ കോളേജില്‍ സ്വാമിഅയ്യപ്പനെ അവഹേളിച്ച് ബോര്‍ഡ് സ്ഥാപിച്ച എസ്എഫ്ഐ നേതാക്കള്‍ക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുവാന്‍ തൃശ്ശൂര്‍ ചീഫ് ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

ബിജെപി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ അനീഷ്‌കുമാര്‍ പരാതിക്കാരനായി യുവമോര്‍ച്ച സംസ്ഥാന ജന.സെക്രട്ടറി അഡ്വ. കെ ആര്‍ ഹരി മുഖാന്തരം നല്‍കിയ ഹര്‍ജ്ജിയില്‍ ആണ് കോടതി ഉത്തരവ്.
എസ്എഫ്ഐ ജില്ല വൈസ് പ്രസിഡണ്ട് ഹസ്സന്‍ മുബാരക്, സൗരവ് രാജ്, നന്ദന . ആര്‍, യദുകൃഷ്ണ എന്നിവര്‍ക്ക് എതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്
Section 153 എ , 295, 504 വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്

ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന രീതിയിലുള്ള ചിത്രം പ്രദര്‍ശിപ്പിച്ചത് പ്രകോപനപരവും ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്നതും സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതുമാണെന്നാണ് പരാതി. കോളജിലെ നവാഗതരെ സ്വാഗതം ചെയ്ത് എസ്എഫ്ഐയുടെ പേരില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് വിവാദത്തില്‍പെട്ടത്. നേരത്തെ അയ്യപ്പനെ അവഹേളിച്ചും അശ്ലീലം പറഞ്ഞും ഫെയ്സ്ബുക്ക് പോസ്റ്റിട്ട് സംവിധായകന്‍ പ്രിയനന്ദന് നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.