മിനിബാര്‍, സ്വിമിങ് പൂള്‍, ജിമ്മ്, നൂബിന്റെ വീട് ആരെയും അമ്പരപ്പിക്കും

മിനിസ്ക്രീൻ രംഗത്തെ പ്രേഷകരുടെ ഇഷ്ട്ടതാരമാണ് നൂബിൻ ജോണി, കഴിഞ്ഞ വര്‍ഷം നടന്റെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ ഡോക്ടര്‍ ബിന്നി സെബാസ്റ്റ്യനെയാണ് നൂബിന്‍ വിവാഹം കഴിച്ചത്. ഇപ്പോഴിതാ താരങ്ങള്‍ താമസിക്കുന്ന വീട്ടിലെ വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്

ബിന്നിയുടെ ഒരു ആന്റിയുടെ വീടാണെന്നും അവര്‍ വിദേശത്ത് ആയത് കൊണ്ട് ഞങ്ങളാണ് ഇവിടെ താമസിക്കുന്നതെന്നുമാണ് താരങ്ങള്‍ പറയുന്നത്. അവര്‍ കുടുംബമായി അമേരിക്കയില്‍ സെറ്റില്‍ഡ് ആണ്. നാട്ടില്‍ വരുമ്പോള്‍ താമസിക്കാന്‍ വേണ്ടി എടുത്തുവച്ച വീടാണിത്. സ്വിമ്മിങ് പൂളും, മിനി ബാറും, ജിമ്മും, ഒക്കെയുള്ള ഒരു ലക്ഷ്വറി കണ്ടംപറെറി വില്ലയിലാണ് ഇരുവരും താമസിക്കുന്നത്.

ചങ്ങനാശ്ശേരിയിലാണ് ഈ വീടുള്ളത്. തങ്ങള്‍ ഷൂട്ടിങ്ങിന് വേണ്ടി പോയിട്ട് തിരികെ നാട്ടിലെത്തുമ്പോള്‍ മാത്രമാണ് ഇവിടെ നില്‍ക്കുന്നതെന്നാണ് ബിന്നി പറയുന്നത്. വീടിനകത്ത് കാണുന്ന ചെടികളൊന്നും ഒര്‍ജിനല്‍ അല്ല. അങ്ങനെയാണെങ്കില്‍ അതിനൊക്കെ ആരാണ് വെള്ളമൊഴിക്കുക എന്നാണ് ബിന്നി ചോദിക്കുന്നത്. കണ്ടാല്‍ ഒര്‍ജിനലാണെന്ന് തോന്നുന്ന പ്ലാന്റുകള്‍ വാങ്ങി വെക്കുകയായിരുന്നു.

ഈ വീട്ടിലെ ഏറ്റവും പ്രത്യേകതയുള്ളൊരു സ്ഥലം കൂടി താരങ്ങള്‍ കാണിച്ചിരുന്നു. റിലാക്‌സ് എന്ന് എഴുതി വെച്ചിരിക്കുന്ന ഏരിയയില്‍ സ്വിമിങ് പൂളും ചെറിയൊരു ബാര്‍ കൗണ്ടറും ഉണ്ടെന്നതാണ് ശ്രദ്ധേയം. വീട്ടിലുള്ളവര്‍ക്ക് അത്യാവശ്യം മദ്യപിക്കാനും ശേഷം സ്വിമിങ് പൂളില്‍ ഇറങ്ങി കുളിക്കാനുമൊക്കെയുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. വീട്ടില്‍ എല്ലാവര്‍ക്കും ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഇതാണെന്നും താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു.