60 കഴിഞ്ഞ പ്രവാസികൾക്ക് നോർക്കാ ക്ഷേമനിധി പെൻഷന് നൽകണമെന്ന ഉത്തരവുണ്ടായിട്ടും 10 മാസം കഴിഞ്ഞിട്ടും നടപടി ആയില്ല

60 വയസ് കഴിഞ്ഞ പ്രവാസി മുൻ പ്രമവാസി സമൂഹം എന്തുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്? ഈ കോവിഡ് – 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരു വരുമാന മാർഗ്ഗവും ഇല്ലാത്ത നിർധനരായ മുൻപ്രവാസികൾക്ക് ഉപജീവന മാർഗ്ഗമായി ആഹാരത്തിനും മരുന്നിനും വേണ്ടി തുശ്ചമായ പെൻഷനു വേണ്ടിയെന്നാണ് മറുപടി.

60 വയസ് കഴിഞ്ഞ പ്രവാസി മുൻ പ്രവാസി സമൂഹത്തിന് രണ്ടു മാസത്തിനകം നോർക്കാ ക്ഷേമനിധി പെൻഷന് അർഹരാക്കി തീർപ്പുകൽപ്പിക്കണമെന്ന് ഹൈകോടതി ജഡ്ജ് മെൻ്റ് order 07-08-2020ൽ ഉത്തരവ് ഉണ്ടായിട്ടും Newട Papper വാർത്തകളും08-08-2020 ൽ മാദ്ധ്യമ ദൃശ്യ വാർത്തകളും വരികയുമുണ്ടായി. TV Newട ഉം ഉണ്ടായിരുന്നു. എന്നിട്ടും 9, 10 മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും നോർക്കാ’ റൂട്ട്സ് ൻ്റെ ചുമതല കൂടി വഹിക്കുന്ന നമ്മുടെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനോ നോർക്കാ റൂട്ട്സ് ക്ഷേമനിധി ബോർഡ് CEO യോ ഇന്നുവരെ നടപടി എടുക്കാതെ order കാറ്റിൽ പറത്തിയതായി പ്രവാസി സമൂഹം വിശ്വസിക്കുന്നു.

60 വയസ് കഴിഞ്ഞ പ്രവാസി മുൻ പ്രവാസികളുടെ കണ്ണീർ ഒപ്പുവാൻ ബഹു.സുപ്രിം കോർട്ട് Adv. Jose Abraham അവർകൾ പ്രവാസി സമൂഹത്തോടുള്ള സ്വയം താൽപ്പര്യത്താൽ കേസ് ഹൈകോർട്ടിൽ ഫയൽ ചെയ്ത് ശക്തമായി പോരാടിയതിനാലാണ് ഈ ഒരു അനുകൂല വിധി നമുക്ക് കിട്ടിയത് എന്നുകൂടി ഞങ്ങൾ പ്രവാസി മുൻ പ്രവാസി സമൂഹം അദ്ദേത്തെ ഓർത്ത് നന്മ നിറഞ്ഞ പ്രവർത്തനത്തിന് നന്ദി പറഞ്ഞു കൊണ്ട് ആശംസിക്കുന്നു. കോടതി വിധിയെ എന്തു വിലകൊടുത്തും മാനിച്ച് നടപ്പിലാക്കുന്ന നമ്മുടെ തൊഴിലാളി വർഗ്ഗ നേതാവു കൂടിയായ മുഖ്യ മന്ത്രി സഖാവ് പിണറായി വിജയനാണ് ഈ കോടതി അലക്ഷ്യ രീതി സ്വീകരിച്ചിരിക്കുന്നത് എന്നതിൽ പ്രവാസി തൊഴിലാളി വർഗ്ഗ സമൂഹം ഖേദിക്കുന്നു ഇതിൻ്റെ അടുത്ത നിയമ നടപടിക്കായി പ്രവാസി സമൂഹം സുപ്രീം കോടതിയെ സമീപിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. എന്ന്, കുഞ്ഞുമോൻ പത്മാലയം, സോഷ്യൽ വർക്കർ, KPA (കേരളാ പ്രവാസി അസോസിയേഷൻ), ചിങ്ങോലി, പഞ്ചായത്ത്- എക്സിക്യൂട്ടീവ്, 2 ) KPA (കേരളാ പ്രവാസി അസോസിയേഷൻ ) ,ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ്,