മോ​ഹ​ന്‍​ലാ​ലി​ന്‍റെ കാ​ര്‍ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര ന​ട​യി​ലേ​ക്ക് വ​രാ​ന്‍ ഗേ​റ്റ് തു​റ​ന്നു കൊ​ടു​ത്ത ജീ​വ​ന​ക്കാ​ര്‍​ക്കെതിരെ നടപടി

തൃ​ശൂ​ര്‍: ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ കാ​ര്‍ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര ന​ട​യി​ലേ​ക്ക് വ​രാ​ന്‍ ഗേ​റ്റ് തു​റ​ന്നു കൊ​ടു​ത്ത സംഭവത്തില്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്.

മൂ​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഇ​വ​രെ ജോ​ലി​യി​ല്‍ നി​ന്ന് മാ​റ്റി നി​ര്‍​ത്താ​നും അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.​ മോ​ഹ​ന്‍​ലാ​ലി​ന്‍റെ കാ​ര്‍ മാ​ത്രം അ​വി​ടെ പ്ര​വേ​ശി​പ്പി​ച്ച​ത് എ​ന്ത് കാ​ര​ണ​ത്താ​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ലെ ആ​വ​ശ്യം.

വ്യ​വ​സാ​യി ര​വി പി​ള്ള​യു​ടെ മ​ക​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് വ്യാ​ഴാ​ഴ്ച മോ​ഹ​ന്‍​ലാ​ല്‍ ഗു​രു​വാ​യൂ​രി​ല്‍ എ​ത്തി​യ​ത്.