ഇന്ത്യ നേരിടാൻ പോകുന്ന ഭയപ്പെടുത്തുന്ന വിഷയം ഇതാണ്‌

nuclear plant waste

ജർമ്മനിയിലെ ആണവ നിലയും വഴി ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഇനി വേണ്ടാ എന്നും ആണവ ഊർജ്ജ പ്ളാറ്റുകൾ വേണ്ടാ എന്നും തീരുമാനിച്ചിരിക്കുന്നു. എന്നാൽ അടച്ച് പൂട്ടുന്ന പ്ളാന്റുകളിൽ നിന്നുള്ള മാലിന്യം എന്തു ചെയ്യും എന്നതാണ്‌ ഇപ്പോൾ വിഷയം. ജർമ്മനിയേ മാത്രമല്ല ലോകത്തേ മുഴുവൻ ഇത് അലട്ടുകയാണ്‌. ജർമ്മനി ആണവ പ്ളാന്റുകൾ പൂട്ടാൻ തീരുമാനിച്ചെങ്കിലും ഈ പ്ളാന്റുകൾ പൊളിച്ചുള്ള മാലിന്യം എന്തു ചെയ്യും എന്നതാണ്‌ വിഷയം. 28,000 ക്യൂബിക് മീറ്റര്‍ ആണവ മാലിന്യമാണ് ജര്‍മനിയിലെ എല്ലാ പ്ലാന്റുകളും ചേര്‍ന്ന് ഇക്കാലമത്രയും സൃഷ്ടിച്ചിരിക്കുന്നത്.ഇതിൽ നിന്നും ആണവ വികിരണം ഉണ്ടായാൽ മനുഷ്യൻ മാത്രമല്ല എല്ലാ ജീവ ജാലങ്ങളും നശിക്കും. ആണവ മാലിന്യത്തിൽ നിന്നുള്ള ആണവ വികിരണം നിലക്കണം എങ്കിൽ 10 ലക്ഷം കൊല്ലം എടുക്കും. അതായത് 10 ലക്ഷം കൊല്ലം ആണവ മാലിന്യങ്ങൾ സേഫ് സോണിൽ സൂക്ഷിക്കണം. കടലിൽ മുക്കാൻ പറ്റില്ല. മുക്കിയാൽ കടൽ ജീവ ജാലങ്ങൾ എല്ലാം നശിക്കും. മനുഷ്യർക്കും അണു വികിരണം ഏല്ക്കും. വനത്തിൽ കളയാൻ പറ്റില്ല. ഭൂമി തുരന്ന് കുഴിച്ചിട്ടാൽ ജലവുമായും ഉറവയുമായും, ഭൂഗർഭ ജലവുമായും ബന്ധം പാടില്ല. അതായത് ഭൂമിയിൽ ഒരിടത്തും ഇത് 10 ലക്ഷം കൊല്ലം സൂക്ഷിക്കാൻ സ്ഥലം ഇല്ല. പാറയേക്കാൾ കഠിനമായ സുരക്ഷാ കവചം അണുവികിരണം തടഞ്ഞ് നിർത്താൻ ആവശ്യമാണ്‌. അതും എങ്ങിനെ ഉണ്ടാക്കും എന്നും അറിയില്ല. ഏതാണ്ട് രണ്ടായിരത്തോളം കണ്ടെയ്നറുകള്‍ വരും ഈ റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍. ജര്‍മനിയിലെന്നല്ല, ലോകത്തില്‍ എവിടെയാണ് ഇത്തരമൊരു സ്ഥലമുള്ളത്? ശാസ്ത്രലോകം തല പുകയ്ക്കുകയാണ്.

ഇനി പറ്റിയൊരു സ്ഥലം കണ്ടെത്തിയാല്‍ മാലിന്യം അങ്ങോട്ട് എങ്ങനെ നീക്കം ചെയ്യും?ഏത് ദ്രവ്യം കൊണ്ടുള്ള പൊതിയിലാണ് ഈ മാലിന്യം പൊതിഞ്ഞെടുക്കുക? ഇവയുടെ സാന്നിധ്യവും അവയുടെ അപകട സാധ്യതകളും ഭാവി തലമുറകളിലേക്ക് ആശയവിനിമയം ചെയ്യേണ്ട രീതി തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.പ്രശ്നം വളരെ ഗുരുതരമാണ്. 2011 മാർച്ച് 11-ലെ സെന്ദായ് ഭൂചലത്തെയും സുനാമിയെയും തുടർന്ന് ഫുക്കുഷിമ ആണവവൈദ്യുതനിലയം പൊട്ടിതെറിച്ചത് ആർക്കും മർക്കാൻ ആകില്ല. 1,70,000 നും 2,00,000 നുമിടയ്ക്ക് ജനങ്ങളേ ഇത് ബാധിച്ചിരുന്നു. ആയിരക്കണക്കിനു കിലോമീറ്റർ അകലെ വരെ കടൽ ജലത്തിൽ ആണവ വികിരണം ഉണ്ടായി. ജപ്പാനും ഇതേ ഭീഷണി നേരിടുകയാണ്‌. ഏഴ് ആണവനിലയങ്ങള്‍ 2022ല്‍ അടയ്ക്കും. 2031നുള്ളില്‍ ഇവയുടെ മാലിന്യങ്ങള്‍ അടക്കം ചെയ്യാനുള്ള സ്ഥലം കണ്ടെത്തണം. ഫ്രാൻസ് എങ്ങിനെ ആണവ ഊർജ പ്ളാന്റുകൾ നീക്കം ചെയ്യണം എന്നാലോചിച്ച് തല പുകയുകയാണ്‌. അമേരിക്കയും, ബ്രിട്ടനും, ജർമ്മനിയും ആണവ ഊർജ പ്ളാന്റുകൾ അടച്ച് പൂട്ടി മാലിന്യം എവിടെ തള്ളണം എന്ന് കാത്തിരിക്കുകയാണ്‌

വൻ സംശയങ്ങൾ

വികസിത രാജ്യങ്ങളും ചൈന അടക്കം ഉള്ള രാജ്യങ്ങളും ഒക്കെ ചൊവ്വയിലേക്കും ചന്ദ്രനിലേക്കും നടത്തുന്ന പര്യവേഷണത്തിൽ ലക്ഷ്യം വയ്ക്കുന്നത് ഈ ഗൂഢാലോചന എന്നു ആരോപണം ഉണ്ട്. അന്യ ഗ്രഹങ്ങൾ തേടി പോകുന്നതിന്റെ പ്രധാന കാരണം മനുഷ്യനെ കയറ്റി അയക്കാനല്ല മറിച്ച് ആണവ മാലിന്യം അവിടെ കൊണ്ടുവന്ന് ഇടാനും തങ്ങളുടെ രാജ്യത്ത് നിന്നും ആയത് നീക്കം ചെയ്യാനും എന്നും പറയുന്നു. അതായത് ഭൂമിയേ നശിപ്പിക്കുന്ന അതി ഭീകരമായ മാലിന്യങ്ങൾ അന്യ ഗ്രഹത്തിലേക്ക് കയറ്റി വിടുക എന്ന പരിപാടി തന്നെ. ഇന്ത്യയിൽ 22ഓളം ആണവ റിയാക്ടറും പ്ളാന്റുകളും ആണുള്ളത്. ഇതിൽ 7 എണ്ണം ന്യൂക്ളിയർ പവർ പ്ളാന്റുകൾ ആണ്‌. മൊത്തം വൈദ്യുതി ഉല്പാദനത്തിന്റെ 5 %ത്തോളം ഇന്ത്യയിൽ ഇപ്പോൾ ആണവ ഊർജത്തിൽ നിന്നാണ്‌. 50 കൊല്ലം കഴിയുമ്പോൾ ഈ ആണവ റിയാക്ടറുകളുടെ കാലാവധി തീരും. അപ്പോൾ അത് ഇന്ത്യക്കും ഭൂമിക്കും ഭാരമായി മാറും. എവിടെ അത് മറവു ചെയ്യും എന്നത് ഇപ്പോഴേ നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ആണവ റിയാക്ടർ അവശിഷ്ടങ്ങൾ 10 ലക്ഷം വർഷങ്ങൾ വെള്ളവും വായുവും, മണ്ണും സ്പർശിക്കാതെ പാറയേക്ക്ക്കാൾ കടുപ്പമേറിയ വസ്തുവിനുള്ളിൽ എങ്ങിനെ ഇന്ത്യയും ഭാവിയിൽ സൂക്ഷിക്കും. എല്ലാവരും ഇത് അറിയുകയും മനസിലാക്കുകയും ചെയ്യുക