വാവയെപുറത്തെടുത്തപ്പോ തന്നെ ആകെ ഒരു നീലിച്ച കളർ,എന്തായാലും പിപിഇ ഒക്കെ ഇട്ട് പോസിറ്റീവ് പേഷ്യന്റിന്റെ സിസേറിയന് ഞാൻ വാഷ് ചെയ്തു

ദിനം പ്രതി സംസ്ഥാനത്ത് കോവിഡ് രോ​ഗികൾ വർദ്ധിച്ചുവരികയാണ്.​കോവിഡിനെ തുരുത്താനായി രാപ്പകലില്ലാതെ പ്രവർത്തിക്കുകയാണ് ആരോ​ഗ്യ പ്രവർത്തകർ.കുഞ്ഞുമക്കളെപ്പോലും വീട്ടിലാക്കിയാണ് പലരും കോവിഡ് ​​രോ​ഗികളെ പരിചരിക്കാനായെത്തുന്നത്.കോവിഡ് പോസിറ്റീവായ പൂർണ ഗർഭിണിയെ പരിചരിച്ച അനുഭവം ഹൃദ്യമായ വാക്കുകളിലൂടെ പങ്കുവയ്ക്കുകയാണ് ശ്രുതി കണ്ണൻ എന്ന നഴ്സ്.പിപിഇ ഒക്കെ ഇട്ട് പോസിറ്റീവ് പേഷ്യന്റിന്റെ സിസേറിയന് ഞാൻ വാഷ് ചെയ്തു.മോനെ ഓർത്തപ്പോ മാത്രം ചെറിയ പേടി തോന്നി, കാരണം 45 മിനുട്ടോളം രോഗിയുമായി ക്ലോസ് കോണ്ടാക്റ്റ് ആണ്.എന്തായാലും വരുന്നിടത്തു വെച്ച് കാണാം..പടച്ചവൻ എല്ലാം കാണുന്നുണ്ടല്ലോയെന്ന് ശ്രുതി കുറിക്കുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്നലെ വൈകിട്ട് അനക്കക്കുറവുണ്ടെന്ന് പറഞ്ഞ് വന്ന പേഷ്യന്റിന്റെ ആന്റിജൻ ടെസ്റ്റ് ചെയ്തപ്പോ പോസിറ്റീവ്.. ഞങ്ങടെ ആശുപ്രത്രിയിൽ ഇതുവരെ കോവിഡ് പോസിറ്റീവ് ഗൈനക്ക് കേസ് എടുക്കാൻ തുടങ്ങിയിട്ടില്ല… ഒക്കെ പരിയാരത്തേക്ക് വിടുകയാണ് ചെയ്യാറ്..ഇതിപ്പോ വേദന തുടങ്ങി, അനക്കക്കുറവും

റഫർ ചെയ്യാൻ പറ്റാത്ത അവസ്ഥ… കോവിഡ് കേസ് ചെയ്യാൻ ഓപ്പറേഷൻ തീയറ്റർ ഇല്ല ആകെ പ്രതിസന്ധി… ഡ്യൂട്ടി ഡോക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന എന്നോട് വന്നു പറയാ.. സിസ്റ്റർ എന്താ ചെയ്യാ… റഫർ ചെയ്ത് കുഞ്ഞിന് എന്തേലും പറ്റിയ നാളെ സസ്പെൻഷൻ ഉറപ്പ്… സിസ്റ്റർ വില്ലിങ് ആണോ… എന്തും വരട്ടെ സിസ്സേറിയൻ ചെയ്യാം.. വേറെ ഓപ്ഷനില്ല.

ഡോക്ടർ അങ്ങനെ പറഞ്ഞ പിന്നെ ഞാനെന്തു പറയാനാണ്…. ചെയ്യാം.. ഹെഡ് സിസ്റ്ററെ വിളിച്ചപ്പോൾ ഇപ്പൊ കോവിഡ് ഡ്യൂട്ടി എടുക്കുന്നവരിൽ ഒടി അറിയാവുന്ന സ്റ്റാഫ്ആരെങ്കിലും ഉണ്ടെങ്കിൽ വിളിച്ചോളൂ,, ഇയാൾ ഫീഡിങ് മദർ അല്ലെ, പോസിറ്റീവ് കേസിനു കയറേണ്ടന്ന്..

കൊറച്ചാശ്വാസായി,, പിന്നെ വേഗം ഇപ്പോഴത്തെ കോവിഡ് ഡ്യൂട്ടി ലിസ്റ്റ് നോക്കി ot സ്റ്റാഫ് ഉണ്ടോന്നു നോക്കികൊണ്ടിരുന്നപ്പോ ഡ്യൂട്ടി ഡോക്ടർ വീണ്ടും…. സിസ്റ്റർ doppler മെഷീൻ ലും fetal heart sound down ആകുന്നുണ്ട്.. ഈ 15 മിനിറ്റ് അതി സങ്കീർണം ആണ്…. പിന്നീട് നമ്മളൊന്നും ചെയ്തിട്ട് കാര്യമില്ല… (ഡോക്ടറും നിസ്സഹായനാണ്,,, ഒന്ന് കേസ് ചെയ്താൽ അത് ജനറൽ പേഷ്യന്റ് സ്റ്റാഫിനേയും ഒരുപാട്ബാധിക്കും, . എന്തിന് ഇങ്ങനെ ചെയ്തു എന്ന് ചോദിച്ചാൽ കൈമലർത്തേണ്ടി വരും… എന്തേ ചെയ്തില്ല, ചെയ്തിരുന്നേൽ ഒരു കുഞ്ഞ് ജീവൻ രക്ഷിക്കാമായിരുന്നില്ലേ ന്ന് ആരും ചോദിക്കാതെ തന്നെ നീറി പുകയും…

പിന്നൊന്നും നോക്കാതെ തന്നെ ഞാൻ 8 മിനുട്ടിനുള്ളിൽ ot റെഡിയാക്കി,..എച്ച്ഒഡി യോട് ഇൻഫോം ചെയ്തു.. സിസ്സേറിയൻ ചെയ്‌തു… ശെരിക്കും ഒരു 10 മിനിറ്റ് കഴിഞ്ഞിരുന്നേൽ മറ്റൊന്ന് സംഭവിച്ചേനെ.. വാവയെപുറത്തെടുത്തപ്പോ തന്നെ ആകെ ഒരു നീലിച്ച കളർ, oxygen saturation 65%.. ഇപ്പോ എന്തായാലും വാവ സ്റ്റേബിൾ

ഇവിടെ കോവിഡ് ഗൈനക്ക് കേസ് എടുക്കുന്നില്ലന്ന് പറഞ്ഞ് റഫർ ചെയ്യാമായിരുന്നു… ഞാൻ ഫീഡിങ് മദർ ആയതു കൊണ്ട് ഒടി സ്റ്റാഫ് ഇല്ലാ എന്നു പറഞ്ഞു റഫർ ചെയ്യാമായിരുന്നു…ചെയ്തിരുന്നെങ്കിൽ കഥ മാറിയേനെ… എന്തായാലും പിപിഇ ഒക്കെ ഇട്ട് പോസിറ്റീവ് പേഷ്യന്റിന്റെ സിസേറിയന് ഞാൻ വാഷ് ചെയ്തു..മോനെ ഓർത്തപ്പോ മാത്രം ചെറിയ പേടി തോന്നി, കാരണം 45 മിനുട്ടോളം രോഗിയുമായി ക്ലോസ് കോണ്ടാക്റ്റ് ആണ്….എന്തായാലും വരുന്നിടത്തു വെച്ച് കാണാം…പടച്ചവൻ എല്ലാം കാണുന്നുണ്ടല്ലോ ഫോട്ടോയ്ക് പോസ് ചെയ്തതല്ല കേട്ടോ. ഒക്കെ കഴിഞ്ഞപ്പോ തളർന്ന് ഇരുന്നുപോയതാണ്… അപ്പൊ പുറത്ത് കൂടി പോയ ഹൗസ് സർജൻ ക്ലിക്കിയത് ..പ്രൈമറി ആയാലും സ്റ്റാഫിന് ക്വാറന്റിൻ ഇല്ലാത്തോണ്ട് ഇന്നും ഡ്യൂട്ടിയുണ്ട്