ഒ രാജഗോപാലിനു പൊങ്കാല,അധികാരക്കൊതിയൻമാർ പുറത്ത് പോകണം

തിരഞ്ഞെടുപ്പിലെ കനത്ത പരാജയവുമായി ബന്ധപ്പെട്ട് ബിജെപി നേതാവും ബിജെപിക്ക് അക്കൗണ്ട് തുറന്നതുമായ ഒ രാജഗോലാൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെ പ്രവർത്തകരുടെ വലിയ വികാര പ്രകടനം. ദേശീയജനാധിപത്യ സഖ്യത്തിന് വോട്ട് നൽകിയ സമ്മദിദായർക്ക് ഒരായിരം നന്ദി…ജനവിധിയെ മാനിക്കുന്നു.തോൽവിയെ സംബന്ധിച്ച് പാർട്ടി നേതൃത്വം ഒരുമിച്ചിരുന്ന് ചർച്ചചെയ്ത് കുറവുകൾ പരിഹരിച്ച് കരുത്തോടെ മുന്നോട്ടുപോകും….ഈ വിധത്തിൽ ആയിരുന്നു പോസ്റ്റ്

എന്നാൽ ഉള്ളിൽ പൊട്ടിച്ചിരിച്ചുകൊണ്ടാണ്‌ അങ്ങ് ഇത് ഇട്ടിരിക്കുന്നത് എന്ന് ഏത് പൊട്ടനും മനസിലാകും എന്ന് ചിലർ പ്രതികരിച്ചു. നേതൃത്ത്വത്തിന്‍റെ പരാജയത്തിന്‍റെ സൈബര്‍ ആക്രമണം ഏറ്റുവാങ്ങാന്‍ ഈ സമയത്ത് പോസ്റ്റ് വേണ്ടായിരുന്നു .
ആറന്മുളയിലേയും പാലായിലേയും വരെ വോട്ട് മറിച്ചതിന്‍റെ പഴി അങ്ങയുടെ പിടലിയില്‍ വരും .

സൈബര്‍ സെല്ലിന്‍റെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ അങ്ങയുടെ ഫേസ്ബുക്ക് അക്കൗണ്ടും പൂട്ടുകയാണ്‌ നല്ലത് എന്ന് ചിലർ കുറിച്ചു.കണ്ട് പഠിക്കുക. മത്സരിക്കാൻ അവസരം നല്കാഞ്ഞിട്ടും തിരിഞ്ഞ് കടിക്കാത്ത സുധാകരൻ, തോമസ് ഐസക് കൊടിയേരി, ജയരാജൻ ഇത്തരക്കാരെ ….എല്ലാ സ്ഥാനമാനങ്ങളും പാർട്ടി നൽകി.. നേമത്ത് ചതി ഉറപ്പായിരുന്നു അങ്ങയുടെ ഭാഗത്തു നിന്നും… Kummanam Rajasekharanഅവിടെ പരാജയപ്പെടും നിങ്ങൾ പരാജയപ്പെടുത്തും എന്ന് എല്ലാവർക്കും ഉറപ്പായിരുന്നു……ആ തിരുവാ കാരണം പത്തു വോട്ട് പോയിട്ടുണ്ട് ഉറപ്പ്‌…ഉള്ള നാവ് വച്ച് വെറുതെ ഇരുന്നെങ്കിൽ നേമം നഷ്ട്ടപെടില്ലായിരുന്നു….താനൊക്കെ കൂടിയാടോ തോറ്റത് !!മിണ്ടാതിരിക്കാൻ ഞങൾ കാലിൽ വീണു അപേക്ഷിച്ചതാണ് !!വഞ്ചകൻ….താങ്കൾ വിലയിരുത്തുന്നത് എ കെ ജി സെന്ററിൽ പോയിരുന്നോ അതോ ഇന്ദിരഭവനിൽ പോയിരുന്നോ…സഹായിച്ചില്ലെങ്കിലും ഇനി എങ്കിലും ദ്രോഹിക്കരുത്….. പ്രവർത്തകർ രാപ്പകൽ ഇല്ലാതെ കഷ്ടപെട്ടത് നിങ്ങൾ ഒരു നിമിഷം കൊണ്ടു തട്ടി എറിഞ്ഞു … ഇനി അബദ്ധം പറയണം എന്ന് തോന്നുമ്പോൾ വീട്ടിൽ ഉള്ള കണ്ണാടിയിൽ നോക്കി പറഞ്ഞു സമദാനിക്കു, അതെ വഴി ഉള്ളൂ…ഈ പോസ്റ്റ്‌ മനസ്സ് കൊണ്ട് ചിരിച്ചു കൊണ്ട് ഇട്ടതാണ് എന്ന് മനസ്സിൽ ആയി…. ദുരന്തം.

എന്നിങ്ങനെ പോകുന്നു കമന്റുകൾ..ആയിര കണക്കിനു പ്രവർത്തകരാണ്‌ പൊങ്കാല കമന്റുകൾ ഇടുന്നത്

പ്രിയ രാജേട്ടാ, അങ്ങനെ വിളിക്കാനാണ് ഇഷ്ടം അതുകൊണ്ട് മാറ്റുന്നില്ല..
താങ്കൾ അടുത്ത കാലത്ത് ബിജെപിക്ക് ചെയ്തു കൊടുത്ത ഉപകാരങ്ങൾ കൊണ്ടുതന്നെ പാർട്ടിക്ക് വേണ്ടി പിന്നണിയിൽ ഇരുന്നെങ്കിലും പട പൊരുതുന്ന ആയിരക്കണക്കിനാളുകൾ അനുഭവിച്ച മാനസിക വ്യഥ പറഞ്ഞറിയിക്കുക വയ്യാ.
പലരും അങ്ങേക്ക് ഓർമ്മക്കുറവായതിനാൽ ആണ്‌ പരസ്പരവിരുദ്ധമായ അഭിപ്രായങ്ങൾ പറഞ്ഞു പാർട്ടിയെ പ്രതിസന്ധിയിൽ ആക്കുന്നത് എന്ന് പറഞ്ഞു സമാധാനിച്ചു..നിങ്ങളെ പോലെയുള്ളവർ സംരക്ഷിക്കപ്പെട്ടവരാണ് പക്ഷേ യാതൊരു പ്രയോജനവുമില്ലാതെ പാർട്ടിക്ക് വേണ്ടി നാട്ടുകാരുടെ തെറിവിളി കേൾക്കുന്ന ഞങ്ങൾ സാധാരണക്കാരെ ഇനിയും വാക്കുകൾ കൊണ്ടുപോലും പരിഹസിക്കരുത്…..
അങ്ങയെ നിന്ദിക്കാൻ ഇല്ല… പാർട്ടിക് വേണ്ടി ഇത്രയും കാലം ചെയ്ത സേവനങ്ങൾക് വളരെ അധികം നന്ദി… ഇനി വിശ്രമിക്കാനുള്ള സമയം ആണ് അങ്ങേക്ക്… All the best….താൻ പാർട്ടിയിൽന്നു രാജി വെച്ച് ഇറങ്ങി പോടോ ഊളെ.. അപ്പൊ പാർട്ടി നന്നാവും… കുറവുകൾ പരിഹരിക്കാൻ വന്നേക്കുന്നു…. വാ തുറന്നാൽ അപശകുനം ആണ്.. ഏറ്റവും വലിയ കുറവ് താനാണ്…..
ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തപ്പോൾ തന്നെ നടപടി എടുക്കേണ്ടതായിരുന്നു അത് ചെയ്യാതിരുന്നതിന്റ ഫലം ആണ് ഇന്ന് അനുഭവിക്കുന്നത്…ഇവിടെ തോറ്റത് ആത്മാർത്ഥമായി പ്രവർത്തിച്ച പാവം പ്രവർത്തകർ മാത്രം,….

തന്റെ പിണറായി സ്തുതി കേട്ടപ്പോ ജനം കരുതി എന്തിനാ ബിജെപിക്ക് കുത്തുന്നത്..ഇത്ര തങ്കപ്പെട്ട മനുഷ്യനായ പിണറായിക്ക് നേരിട്ട് കുത്തിയാൽ പോരെയെന്നു..തനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന കടൽകിഴവാ നിർത്തി വീട്ടിൽ ഇരിക്ക്.. താൻ ചർച്ഛിച്ചത് മതി..
രാജേട്ടാ, ദയവു ചെയ്തു നിങ്ങൾ മിണ്ടാതിരിക്കുന്നതാ പാർട്ടിക്ക് നല്ലത്. അനേകം പേര് ജീവൻ നൽകി പടുത്തുയർത്തിയ പ്രസ്ഥാനമാണ്. നിങ്ങളുടെ ചില സന്ദര്ഭങ്ങളിലുള്ള പ്രസ്താവനകൾ കൊണ്ട് വലിയ വിലയാണ് നൽകേണ്ടിവന്നത്….ആരൊക്കെ ഒരുമിച്ച് ഇരുന്നാണ് പ്രശ്നം പരിഹരിക്കുന്നത്…സ്വാർത്ഥത എന്നൊരു സാധനം താങ്കൾക്ക് ഇല്ലാതിരുന്നു എങ്കിൽ കുമ്മനം പാട്ടും പാടി ജയിച്ചേനെ…എന്നിട്ടു പ്രശ്നം പരിഹരിക്കാൻ നടക്കുന്നു അഭിനവ യൂദാസ്…