പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം കരിദിനമായി ആചരിച്ച് ബിജെപി, രാപ്പകല്‍ സമരം ആരംഭിച്ചു

തിരുവനന്തപുരം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാര്‍ഷിക ദിനമായ ശനിയാഴ്ച കരിദിനമായി ആചരിച്ച് ബിജെപി. സര്‍ക്കാരിന്റെ ജനദ്രോഹ അഴിമതി ഭരണത്തില്‍ പ്രതിഷേധിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ബിജെപി നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സമരം ആരംഭിച്ചത്. സര്‍ക്കാരിന്റെ അഴിമതിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയിരുന്നു.

കേരളത്തില്‍ ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ സാധിക്കാത്ത രിതിയിലുള്ള സാഹചര്യം സൃഷ്ടിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ എട്ടാം വര്‍ത്തിലേക്ക് കടക്കുന്നതെന്ന് ബിജെപി സംസ്ഥനഅധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭരണത്തകര്‍ച്ചയും അരാജകതവും മാത്രമാണ് ഇടത് സര്‍ക്കാരിന്റെ കൈമുതല്‍. 4000 കോടിയുടെ അധിക നികുതിയാണ് എട്ടാം വര്‍ഷത്തില്‍ ചുമത്തിയത്. സംസ്ഥാനത്ത് ഉപ്പ് തൊട്ട് കര്‍പ്പൂരത്തിന് വരെ വിലക്കൂട്ടി. സമാനതകളില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും സര്‍ക്കാര്‍ നടത്തി.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും പൂര്‍ണ പരാജയമാണ്. സംസ്ഥാനത്ത് എഐ ക്യാമറ അഴിമതി നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലാണ്. ഇന്ത്യയില്‍ ഏറ്റവും വലിയ സംഘടിതമായി അഴിമതി നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. 22 പേരെ സര്‍ക്കാര്‍ കൊലയ്ക്ക് കൊടുത്തതാണെന്നും അദ്ദേഹം ആരോപിച്ചു. മലപ്പുറത്ത് ആള്‍കൂട്ടം ബിഹാര്‍ സ്വദേശിയ കൊലപ്പെടുത്തിയത് ലോകത്തിന് മുന്നില്‍ കേരളത്തെ നാണം കെടുത്തിയ സംഭവമായി.

സംസ്ഥാനത്ത് ആദിവാസികള്‍ക്കെതിരായ ആക്രമണം വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഒരു ദിവസം 47 സ്ത്രീകള്‍ വിവിധ തരം അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞു.