അതുല്യ പ്രതിഭ ഒടുവിലിന്റെ ഓർമ്മകളിലൂടെ

അതുല്യ അഭിനയപാടവത്തിലൂടെ മലയാളിമനസ്സില്‍ അനശ്വരസ്ഥാനം നേടിയ നടനാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ.2006 മെയ് 27നാണ് ആ അതുല്യ പ്രതിഭ നമ്മെ വിട്ട് പോയത്. വ്യക്കരോ​ഗത്തെത്തുടരർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു. രോഗത്തിന്റെ അവശതകൾ അലട്ടുമ്പോഴും അഭിനയത്തിൽ അതൊന്നും പ്രകടമാകാതിരിക്കാൻ അദ്ദേഹം കഴിയുന്നത്ര ശ്രമിച്ചിരുന്നു. 2006-ൽ സത്യൻ അന്തിക്കാടിന്റെ രസതന്ത്രം എന്ന ചിത്രത്തിലാണ് ഒടുവിൽ ഉണ്ണികൃഷ്ണൻ അവസാനമായി അഭിനയിച്ചത്.

തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരി എങ്കക്കാട്ട് ഒടുവൽ വീട്ടിൽ കൃഷ്ണമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായാണ് 1943 ഫെബ്രുവരി 13- പണിക്കരുടെ കീഴിൽ സംഗീതം അഭ്യസിക്കുകയും ചെയ്തു. .സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായിരുന്നു ഈ നാണ്‌ ഒടുവിൽ ഉണ്ണികൃഷ്ണൻ ജനിച്ചത്. ചെറുപ്പത്തിൽതന്നെ സംഗീതത്തോടുള്ള അഭിനിവേശം പ്രകടമാക്കിയ ഉണ്ണികൃഷ്ണൻ സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം തബല, മൃദംഗം തുടങ്ങിയ സംഗീത ഉപകരണങ്ങൾ വായിക്കുവാൻ പഠിക്കുകയും തുടർന്ന് കലാമണ്ഡലം വാസുദേവ നടൻ. മഴവിൽക്കാവടിയിലെ ചെത്തുകാരൻ, പൊന്മുട്ടയിടുന്ന താറാവിലെ കറവക്കാരൻ, ഗോളാന്തര വാർത്തയിലെ കള്ള് കച്ചവടക്കാരൻ, മാട്ടുപ്പെട്ടി മച്ചാനിലെ പുത്തൻ പണക്കാരൻ, തലയണ മന്ത്രത്തിലെ ഡാൻസ് മാസ്റ്റർ, ഭരതത്തിലെ മൃദംഗ കലാകാരൻ തുടങ്ങിയവയെല്ലാം പ്രേക്ഷകർ ഏറ്റുവാങ്ങിയ ഒടുവിലിന്റെ കഥാപാത്രങ്ങളാണ്.

2002-ൽ പുറത്തിറങ്ങിയ നിഴൽക്കുത്ത് എന്ന ചിത്രത്തിൽ കാളിയപ്പൻ എന്ന ആരാച്ചാർ കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിന് സംസ്ഥാന സർക്കാരിന്റെ ആ വർഷത്തെ മികച്ച നടനനുള്ള പുരസ്‌കാരം ഉണ്ണികൃഷ്ണനെ തേടിയെത്തി. അടൂരിന്റെതന്നെ കഥാപുരുഷൻ എന്ന ചിത്രത്തിൽ അഭിനയത്തിന് 1995-ലെ മികച്ച സഹനടനുള്ള പുരസ്‌കാരവും 1996-ൽ സത്യൻ അന്തിക്കാടിന്റെ തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

ഗ്രാമീണ നിഷ്കളങ്കതയും ലാളിത്യവും ഒടുവിലിനെ വിത്യസ്തനാക്കി. ഒടുവിൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ എല്ലാ വർഷവും അനുസ്മരണ സമ്മേളനം നടത്താറുണ്ട്.ഇത്തവണ ലോക് ഡൗൺ ആയതിനാൽ ഒാൺ ലൈൻ വഴി ഒടുവിലിന്റെ കഥാപാത്രങ്ങളെ ആസ്പദമാക്കി ടിക്ടോക് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്​​ഗ്രാമീണ ശൈലിയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ആ ആകലാകാരന് പകരം വെക്കാൻ മറ്റൊരാൾ ഇതുവരെയും മലയാള സിനിമയിൽ എത്തിയിട്ടില്ല.