എന്റെ ശത്രുക്കൾ എല്ലാവരും എന്റെ കയ്യിൽ നിന്ന് എന്തെങ്കിലും നേട്ടം കിട്ടിയവർ മാത്രമാണ്-ഒമർ ലുലു

ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാർ ലവ് എന്നീ ചിത്രങ്ങള്ളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനായിരുന്നു ഒമർ ലുലു. താരം പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്. ‘എന്റെ ശത്രുക്കൾ എല്ലാവരും എന്റെ കയ്യിൽ നിന്ന് എന്തെങ്കിലും നേട്ടം കിട്ടിയവർ മാത്രമാണ്. വിദ്യ നൽകിയവനും ദാനം നൽകിയവനും സ്വർഗ്ഗം അവകാശപ്പെടുന്നുവെങ്കിൽ ആരൊക്കെ അവനെ ചവിട്ടി താഴ്ത്താൻ നോക്കിയാലും അവൻ ഉയർത്തെഴുന്നേൽക്കും, അത് പ്രപഞ്ച സത്യമാണെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by OMAR LULU (@omar_lulu_)

പവർ സ്റ്റാർ എന്ന ചിത്രമാണ് അടുത്തതായി പുറത്തിറങ്ങാനുള്ളത്. ഒരുപാട് കാലങ്ങൾക്ക് ശേഷം ബാബു ആന്റണി പ്രാധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പവർ സ്റ്റാർ.വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബാബുരാജ്, റിയാസ് ഖാൻ, അബു സലീം, ബിനീഷ് ബാസ്റ്റിൻ എന്നീ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നു.