ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ സിനിമ ഒമര്‍ ലുലു സംവിധാനം ചെയ്യുമോ? മറുപടി ഇങ്ങനെ

ഇന്നലെയാണ്, ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ സിനിമ ചെയ്യാന്‍ താപ്പര്യമുണ്ടെന്ന് അറിയിച്ചത്. ടെമ്ബോ ട്രാവലറില്‍ നിയമവിരുദ്ധ രൂപമാറ്റം വരുത്തിയതിന്റെ പേരില്‍ സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഒപിന്നാലെ വാഹനത്തിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്‌തു.

തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്നും താത്പര്യമുള്ളവര്‍ക്ക് ബന്ധപ്പെടാമെന്നും യൂട്യൂബ് വ്‌ളോഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ, പലരും സംവിധായകന്‍ ഒമര്‍ ലുലുവിന്റെ അഭിപ്രായം തേടി. സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘സിനിമാ പ്രാഖ്യാപന’ പോസ്റ്റില്‍ പലരും ഒമര്‍ ലുലുവിനെ ടാഗ് ചെയ്‌തു. പലര്‍ക്കും അറിയേണ്ടിയിരുന്നത് ഒമര്‍ ലുലു ഇവരുടെ സിനിമ എടുക്കുമോ എന്നതായിരുന്നു. എന്നാല്‍, ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ തന്നെ നേരിട്ട് രംഗത്ത് വരികയാണ്.

‘ഇ ബുള്‍ജെറ്റ് അവരുടെ ജീവിതം സിനിമയാക്കണം എന്ന ആഗ്രഹം പറഞ്ഞ പോസ്റ്റ്‌ മുതല്‍ ഒരുപാട്‌ പേര്‍ ആ വാര്‍ത്തയിലും അതിനെ പറ്റിയുള്ള ചര്‍ച്ചകളിലും എന്നെ ടാഗ് ചെയുന്നത് കണ്ടു സന്തോഷം. പക്ഷേ ഓള്‍റെഡി രണ്ട് സിനിമയുടെ പണിപുരയില്‍ ആയതിനാല്‍ ഇപ്പോള്‍ എന്തായാലും സമയമില്ല. ടീമിന് ആശംസകള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ സിനിമ പുറത്ത് ഇറങ്ങട്ടെ’, ഒമര്‍ ലുലു ഫേസ്‌ബുക്കില്‍ കുറിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത ചിത്രം പങ്കുവെച്ച്‌ കൊണ്ടായിരുന്നു തങ്ങളുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹമുണ്ടെന്ന് ഇരുവരും അറിയിച്ചത്.

ഒമര്‍ ലുലുവിന്റെ പോസ്റ്റ്‌

E bull Jet അവരുടെ ജീവിതം സിനിമയാക്കണം എന്ന ആഗ്രഹം പറഞ്ഞ പോസ്റ്റ്‌ മുതൽ ഒരുപാട്‌ പേർ ആ വാർത്തയിലും അതിനെ പറ്റിയുള്ള ചർച്ചകളിലും എന്നെ ടാഗ് ചെയുന്നത് കണ്ടു സന്തോഷം????.പക്ഷേ ഓൾറെഡി രണ്ട് സിനിമയുടെ പണിപുരയിൽ ആയതിനാൽ ഇപ്പോൾ എന്തായാലും സമയമില്ല????.
E bull Jet ടീമിന് ആശംസകൾ നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ സിനിമ പുറത്ത് ഇറങ്ങട്ടെ????.
Mallu Traveler ന്റെ ഗസ്റ്റ്‌ അപ്പിയറൻസ് കാണാൻ waiting