സംഘടനയിൽ നിന്ന് പുറത്ത് പോയവരെ എന്തിന് അഭിനയിപ്പിക്കണം, ഇടവേള ബാബുവിന് പിന്തുണയുമായി ഒമര്‍ ലുലു

ഇടവേള ബാബു അക്രമണത്തിനിരയായ നടിയെ കുറിച്ച് നടത്തിയ പരാമർശം കഴിഞ്ഞ രണ്ട് ദിവസങ്ങളായി മലയാള സിനിമയിൽ ഏറെ വിവാദം സ്യഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഒരു സ്വകാര്യ മലയാളം ന്യൂസ് ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയിൽ സംസാരിക്കവെയാണ് അമ്മ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ നടി ഉണ്ടാകില്ലെന്നും ആ നടി അമ്മയിൽ അംഗമല്ലെന്നും മരിച്ച് പോയവർ തിരിച്ച് വരില്ലെന്നുമായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.

ഇതേതുടർന്ന് പാർവതി സംഘടനയിൽ നിന്ന് രാജിവെയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ പാർവതിക്ക് പിൻതുണയുമായി സംഘടന നിലപാട് വ്യക്തമാക്കണമെന്നറിയിച്ച് കൊണ്ട് രേവതി, പദ്മപ്രിയ എന്നിവർ കത്തയച്ചിരുന്നു. ഇതാണ് ഇപ്പോൾ വൻ വിവാദിലെത്തി നിൽക്കുന്നത്. ഇപ്പോൾ
ഇടവേള ബാബുവിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ബാബു പറഞ്ഞ കാര്യം വളച്ചൊടിച്ച് വിവാദമാക്കേണ്ട കാര്യമില്ലെന്ന് ഒമർ ഫേസ്ബുക്കിൽ കുറിച്ചു. മരിച്ചു പോയവരും സംഘടനയിൽ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാൻ കഴിയില്ലാ എന്നത് 100 ശതമാനം കറക്ടായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഒമർ ലുലുവിന്റെ കുറിപ്പ്

ഇന്നാണ് വിവാദമായ ഇൻറ്റർവ്യൂ കണ്ടത് ഇടവേളബാബു ചേട്ടനെ ധമാക്ക സിനിമയിൽ വെച്ചാണ് പരിച്ചയപ്പെടുന്നത് വളരെ പോസിറ്റീവായ ഒരു വ്യക്തിയാണ് അദ്ദേഹം, പുള്ളി പറഞ്ഞത് 100 ശതമാനം കറക്ടായ കാര്യമാണ്”മരിച്ചു പോയവരും സംഘടനയിൽ നിന്ന് രാജിവെച്ചവരേയോ അഭിനയിപ്പിക്കാൻ കഴിയില്ലാ എന്നത്”. അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ അമ്മയിൽ തന്നെ ഒരുപാട്‌ നടീ നടൻമാർ ഉള്ളപ്പോൾ സംഘടനയിൽ നിന്ന് പുറത്ത് പോയവരെ അഭിനയിപ്പിക്കണം എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്,പിന്നെ ഇന്റർവ്യൂ കണ്ടാ വ്യക്തമാവും ബാബു ചേട്ടൻ എന്താ ഉദ്ദേശിച്ചത് എന്ന് ഇങ്ങനെ വളച്ച് ഒടിച്ച് വിവാദം ഉണ്ടാക്കണ്ട ഒരു കാര്യം ഉണ്ടായിരുന്നില്ല.