ഒമര്‍ ലുലുവിനെ ഞെട്ടിച്ച് നിര്‍മ്മാതാവിന്റെ സര്‍പ്രൈസ് സമ്മാനം

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ഒമര്‍ ലുലു.ഹാപ്പി വെഡ്ഡിങ്,ചങ്ക്‌സ്,ഒരു അഡാര്‍ ലൗ എന്നീ മൂന്ന് ചിത്രങ്ങളാണ് ഒമര്‍ ലുലു സംവിധാനം ചെയ്തിരിക്കുന്നത്.പവര്‍ സ്റ്റാര്‍ എന്ന പുതിയ ചിത്രത്തിന്റെ ഒരുക്കത്തിലാണ് ഇപ്പോള്‍ ഒമര്‍.ഇപ്പോള്‍ ഒമര്‍ ലുലുവിന് ലഭിച്ച സര്‍പ്രൈസ് സമ്മാനം നല്‍കിയിരിക്കുകയാണ് രതീഷ് ആനേടത്ത്.മഹീന്ദ്രയുടെ പുതിയ ഥാറിന്റെ പുതുപുത്തന്‍ മോഡല്‍ സമ്മാനമായി നല്‍കിയാണ് രതീഷ് ആനേടത്ത് ഒമര്‍ ലുലുവിനെ അമ്പരിപ്പിച്ചത്.ഫേസ്ബുക്കിലൂടെ ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.മഹീന്ദ്ര ഥാറിന്റെ കേരളത്തിലെ ആദ്യ ഉപഭോക്താക്കളില്‍ ഒരാളാണ് ഒമര്‍ ലുലു.

ഒമര്‍ ലുലുവിന്റെ പുതിയ ചിത്രം പവര്‍ സ്റ്റാറില്‍ ബാബു ആന്റണി ആണ് നായകന്‍.പുതുമുഖങ്ങളെ അണിനിരത്തി പ്രണയ ചിത്രങ്ങളൊരുക്കിയിട്ടുള്ള ഒമര്‍ ലുലു ആദ്യമായി ആക്ഷന്‍ കൈകാര്യം ചെയ്യുന്ന സിനിമ കൂടിയാണ് പവര്‍സ്റ്റാര്‍.ഈ ചിത്രത്തിന്റെ നിര്‍മാചാവാണ് രതീഷ് ആനേടത്ത്.ബാബു ആന്റണിയെകൂടാതെ അബു സലിം,റിയാസ് ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.ഹോളിവുഡ് സൂപ്പര്‍ താരം ലൂയിസ് മാന്‍ഡിലോറും ചിത്രത്തിലെത്തുന്നുണ്ട്.ന്യൂഡല്‍ഹി,രാജാവിന്റെ മകന്‍ ഒക്കെ എഴുതിയ മലയാള സിനിമയുടെ ഏറ്റവും പ്രഗത്ഭനായ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ആണ് പവര്‍ സ്റ്റാര്‍ എഴുതുന്നത്.