മാനിറച്ചിയുമായി ഒരാള്‍ പിടിയില്‍; നാല് പേർ ഓടി രക്ഷപ്പെട്ടു

പാലക്കാട്. അട്ടപ്പാടി വയലൂരില്‍ മാനിറച്ചിയുമായി ഒരാള്‍ പിടിയില്‍. 150 കിലോ മാനിറച്ചിയാണ് പിടിച്ചെടുത്തത്. കള്ളമല സ്വദേശി റെജിയെയാണ് വനം വകുപ്പ് പിടികൂടിയത്. ഇയാളുടെ സംഘത്തില്‍ ഉണ്ടായിരുന്ന നാല് പേര്‍ ഓടിരക്ഷപ്പെട്ടു. വനം വകുപ്പ് പെട്രോളിങ്ങ് നടത്തുന്ന സമയത്ത് വനത്തിനുള്ളില്‍ നിന്നും വെടി ശബ്ദം കേള്‍ക്കുകയായിരുന്നു.

തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചു. വനത്തില്‍ നടത്തിയ പരിശോധനയിലാണ് റെജിയെയും സംഘത്തെയും പിടികൂടിയത്. നേരത്തെ ഷോളയാറില്‍ നിന്നും മാനിറച്ചിയുമായി രണ്ട് പേര്‍ പിടിയിലായിരുന്നു. ഉണക്കി സൂക്ഷിക്കുവാന്‍ അടുപ്പിന് മുകളില്‍ തൂക്കിയിട്ടിരിക്കുകയായിരുന്നു ഇറച്ചി.