ആര്‍ക്കും എവിടെ നിന്നും റേഷന്‍ വാങ്ങാം; ‘വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്’ ജൂണ്‍ ഒന്നുമുതല്‍

കേന്ദ്ര സര്‍ക്കാരിന്റെ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിക്ക് ജൂണ്‍ ഒന്നിന് തുടക്കമാകുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍. പദ്ധതി നടപ്പിലാകുന്നതോടെ ഇനി ആര്‍ക്കും എവിടെനിന്നും റേഷന്‍ വാങ്ങാനാവും.

ആധാറിനെ ഇ-പോസ് മെഷീനുമായി ബന്ധിപ്പിച്ച ഷേഷമായിരിക്കും വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ പദ്ധതി പ്രാബല്യത്തില്‍ വരികയെന്ന് ഭക്ഷ്യമന്ത്രി ലോക്‌സഭയെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ ലഭിക്കണമെങ്കില്‍ ഇ- പോസ് സൗകര്യമുള്ള റേഷന്‍ ഷാപ്പുകള്‍ ആയിരിക്കണം. രാജ്യവ്യാപകമായി പദ്ധതി ജൂണ്‍ ഒന്നിന് നടപ്പാക്കുമെന്ന് പാസ്വാന്‍ പറഞ്ഞു.

പുതിയ പരിഷ്‌കാരം രാജ്യത്തെ തൊഴിലാളികള്‍ക്കും, രാജ്യത്തെ ദിവസവേതനകാര്‍ക്കും ബ്ലൂകോളര്‍ തൊഴിലാളികള്‍ക്കും ഏറെ ഗുണം ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ജോലി തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുമ്ബോള്‍ അവര്‍ക്ക് റേഷന്‍ ലഭിക്കാനുള്ള ബുദ്ധിമുട്ട് ഇതോടെ ഇല്ലാതാകുമെന്നും പാസ്വാന്‍ പറഞ്ഞു.

രാജ്യത്ത് എല്ലാവര്‍ക്കും ഒറ്റ ദിവസം തന്നെ ശമ്പളവും നല്‍കുന്ന ‘വണ്‍ നേഷന്‍ വണ്‍ പേ ഡേ’ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടപ്പാക്കും. സംഘടിത തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

തൊഴിലാളികള്‍ക്ക് സമയബന്ധിതമായി ശമ്ബളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉടന്‍ തന്നെ ഇതുസംബന്ധിച്ച് നിയമനിര്‍മ്മാണം സാധ്യമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായും സന്തോഷ് ഗാങ്വര്‍ പറഞ്ഞു.
ജീവനക്കാരുടെ പരിരക്ഷ, ആരോഗ്യം തുടങ്ങിയവ ഉറപ്പാക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വേജ് കോഡ് ഉള്‍പ്പെടെ തൊഴില്‍ മേഖലയില്‍ സമഗ്രമായ പരിഷ്‌കരണം ലക്ഷ്യമിട്ടുള്ള വിവിധ കോഡ് ബില്ലുകള്‍ ഇതിന്റെ ഭാഗമാണ്. പാര്‍ലമെന്റ് ഇതിനോടകം വേജ് കോഡ് ബില്‍ പാസാക്കി കഴിഞ്ഞു. ഇത് പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ ഭാഗമായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.