പ്രതിപക്ഷ മുഖ്യമന്ത്രിമാർ നിതി ആയോഗ് യോഗത്തിൽ പങ്കെടുത്തില്ല

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നീതി ആയോഗ് യോഗത്തില്‍ നിന്നും വിട്ട് നിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍. പ്രകൃതി മൈതാനത്തിലെ പുതിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ വികസിത് ഭാരത് 2047 എന്ന പ്രമേയത്തിലായിരുന്നു യോഗം നടത്തിയത്.

അതേസമയം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ ഹിമാചര്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ്, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ നിന്നും വിട്ട് നിന്നതിന് പ്രത്യേക കാരണം ഒന്നും അറിയിച്ചിട്ടില്ല. ആരോഗ്യ കാരണങ്ങളാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്ന് അശോക് ഗഹലോത്ത് പറഞ്ഞു.

അതേസമയം കേന്ദ്രത്തിന് സംസ്ഥാനത്തോട് വിവേചനമാണെന്ന് കാട്ടിയാണ് പഞ്ചാബ് മുഖ്യമന്ത്രി വിട്ടുനിന്നത്. എംകെ സ്റ്റാലിന്‍ സിങ്കപ്പൂര്‍ ജപ്പാന്‍ എന്നി രാജ്യങ്ങളില്‍ സന്ദര്‍ശനത്തിലാണ്. നേരത്തെ തീരുമാനിച്ച പരിപാടികള്‍ ചൂണ്ടിക്കാട്ടി നിതിഷ് കുമാര്‍ വിട്ട് നിന്നത്. ലഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം പുനസ്ഥാപിക്കാനുള്ള ഓര്‍ഡിനന്‍സ് ജനാധിപത്യ വിരുദ്ധമാണെന്ന് കാട്ടിയാണ് അരവിന്ദ് കെജ്രിവാള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.