ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല; നാട്ടിലേക്ക് മടങ്ങണം,  ഇതരസംസ്ഥാന തൊഴിലാളികള്‍ 

നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കണ്ണങ്കരയില്‍ നൂറോളം അന്തര്‍സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. നാട്ടിലേക്ക് ബസ് ഏര്‍പ്പെടുത്തണമെന്നാണ് ബിഹാര്‍ സ്വദേശികളായ തൊഴിലാളികളുടെ ആവശ്യം.

കൂട്ടത്തിലൊരാളുടെ മാതാവ് മരിച്ചിട്ട് പോലും നാട്ടിലേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. സ്വകാര്യ ബസ് ഏര്‍പ്പെടുത്തിയാല്‍ പണം നല്‍കാന്‍ തയാറാണെന്നും തൊഴിലാളികള്‍ പറയുന്നുണ്ട്. ആവശ്യത്തിന് ഭക്ഷണം കിട്ടുന്നില്ലെന്നും പരാതിയുണ്ട്.

ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി തൊഴിലാളികളെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുകയാണ്. നേരത്തെയും ഇവിടെ തൊഴിലാളികളുടെ പ്രതിഷേധമുണ്ടായിരുന്നു. അന്ന് പൊലീസ് ഇടപെട്ടാണ് ഇവരെ തിരിച്ചയച്ചത്.