ഹിന്ദി ഭാഷ; നിലപാട് ആവർത്തിച്ച് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി

ചെന്നൈ∙ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരായ സംസ്ഥാന സർക്കാരിന്റെ നിലപാട് ആവർത്തിച്ച് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊൻമുടി. ഹിന്ദി പഠിച്ചാൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുമെന്ന വാദം ശരിയാണെങ്കിൽ, ഹിന്ദി സംസാരിക്കുന്നവർ എന്തിനാണ് ഇവിടെ പാനി പൂരി വിൽക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാനത്തെ വിദ്യാർഥികൾക്ക് ഏതു ഭാഷയും പഠിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഭാഷകൾക്ക് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതിയാർ സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.