Home entertainment കൊടുങ്കാറ്റായി പാപ്പൻ; സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചു വരവ്.

കൊടുങ്കാറ്റായി പാപ്പൻ; സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചു വരവ്.

സുരേഷ് ഗോപി നായകനായെത്തുന്ന ‘പാപ്പൻ’ന്റെ ആദ്യദിന ബോക്‌സോഫീസ് കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ആദ്യ ദിവസം മാത്രം കേരളത്തില്‍ നിന്ന് 3.16 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

പൊറിഞ്ചുമറിയം ജോസിന് ശേഷം ജോഷി ഒരുക്കിയ ചിത്രമാണ് ‘പാപ്പൻ’. സുരേഷ് ഗോപി നായകനായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണെന്ന് റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

നീത പിള്ള, ഗോകുൽ സുരേഷ്, നൈ​ല​ ​ഉ​ഷ,​ ​ആ​ശ​ ​ശ​ര​ത്,​ ​ക​നി​ഹ,​ ​ച​ന്ദു​നാ​ഥ്,​ ​വി​ജ​യ​രാ​ഘ​വ​ൻ,​ ​ടി​നി​ ടോം,​ ​ഷ​മ്മി​ ​തി​ല​ക​ൻ​ ​തു​ട​ങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ശ്രീഗോകുലം മുവീസിന്റെയും ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​യും​ ​ഇ​ഫാ​ർ​ ​മീ​ഡി​യ​യു​ടെ​യും​ ​ബാ​ന​റി​ൽ​ ഗോകുലം ഗോപാലനും ​ഡേ​വി​ഡ് ​കാ​ച്ച​പ്പി​ള്ളി​യും​ ​റാ​ഫി​ ​മ​തി​ര​യും​ ​ചേ​ർ​ന്നാണ് ചിത്രം നിർമിച്ചിട്ടുള്ളത്.

ആദ്യദിനം 1157 പ്രദര്‍ശനങ്ങളാണ് കേരളത്തില്‍ നടന്നത്. സിനിമയിൽ നിന്ന് ചെറിയൊരു ഇടവേളക്ക് ശേഷമുള്ള സുരേഷ് ഗോപിയുടെ മടക്കം ബോക്‌സോഫീസ് കരുത്ത് ഒരല്പം പോലും കുറച്ചിട്ടില്ലെന്ന് തന്നെയാണ് പാപ്പന്റെ കളക്ഷൻ റിപ്പോർട്ടുകൾ വിളിച്ചറിയിക്കുന്നത്.